തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചു. യുഡിഎഫിലെ മിനിമോൾ ആണ് പുതിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ബിജെപി വോട്ട് നേടി വിജയിച്ച നൂർജഹാൻ നവാസ് പാർട്ടി നിർദ്ദേശപ്രകാരം രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.(BJP-Congress alliance again in Mattathur)
24 അംഗ പഞ്ചായത്തിൽ ഭരണപക്ഷമായ എൽഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകൾ ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിന്റെ 6 അംഗങ്ങൾക്കൊപ്പം ബിജെപിയുടെ 4 അംഗങ്ങളും ഒരു വിമത അംഗവും മിനിമോളിന് വോട്ട് ചെയ്തു. ഇടതുപക്ഷത്തിന്റെ 10 അംഗങ്ങൾക്കൊപ്പം ഒരു വിമതന്റെ പിന്തുണയും ലഭിച്ചു.
രണ്ട് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എൽഡിഎഫിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ബിജെപി യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.



