തെലങ്കാന: വികാരാബാദിൽ തന്റെ പ്രണയവിവാഹത്തെ എതിർത്ത മാതാപിതാക്കളെ നഴ്സായ മകൾ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി (Telangana Nurse Murders Parents). ബി.എസ്സി നഴ്സിംഗ് ബിരുദധാരിയായ നക്കല സുരേഖ എന്ന യുവതിയാണ് താൻ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് മാരകമായ വിഷാംശമുള്ള മരുന്ന് മോഷ്ടിച്ച് മാതാപിതാക്കൾക്ക് നൽകിയത്. തന്റെ പ്രണയബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തതിനെത്തുടർന്ന് വീട്ടിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നു. ഇതിലുള്ള ദേഷ്യത്തിലാണ് സുരേഖ മാതാപിതാക്കളെ ഒഴിവാക്കാൻ ഇത്തരമൊരു ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
മാതാപിതാക്കൾക്ക് അമിത അളവിൽ വിഷം കുത്തിവെച്ചതിനെത്തുടർന്ന് ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിനുള്ളിൽ വിഷാംശം കണ്ടെത്തിയതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സുരേഖ കുറ്റം സമ്മതിച്ചു. കൊലപാതകത്തിൽ സുരേഖയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Summary
In Telangana’s Vikarabad, a young nurse named Nakkala Surekha poisoned her parents to death for opposing her love marriage. She allegedly used stolen vials from her hospital to administer lethal doses via injection, leading to her arrest after confessing during police interrogation.



