തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ രണ്ട് നദികളിൽ കേന്ദ്ര ജല കമ്മീഷൻ ‘മഞ്ഞ അലർട്ട്’ പ്രഖ്യാപിച്ചു. പ്രളയ സാധ്യത മുന്നിൽക്കണ്ട് ബന്ധപ്പെട്ട നദികളുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.(Flood Alert Issued for Karamana and Manimala Rivers)
ജാഗ്രത നിർദേശം നൽകിയിരിക്കുന്ന നദികൾ
കരമന നദി (തിരുവനന്തപുരം): വെള്ളൈകടവ് സ്റ്റേഷൻ പരിധിയിൽ.
മണിമല നദി (പത്തനംതിട്ട): കല്ലൂപ്പാറ സ്റ്റേഷൻ പരിധിയിൽ.
ഈ നദികളിൽ ഇറങ്ങാനോ, നദികൾ മുറിച്ചു കടക്കാനോ ഒരു കാരണവശാലും മുതിരരുത്. നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക. ജലനിരപ്പ് കൂടുതൽ ഉയർന്നാൽ അധികൃതരുടെ നിർദേശപ്രകാരം പ്രളയ സാധ്യതയുള്ള മേഖലകളിൽ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറായിരിക്കുക.
Story Summary
The Central Water Commission has issued a yellow alert for the Karamana and Manimala rivers due to rising water levels. Residents living along these riverbanks are urged to remain vigilant, avoid entering the water, and be ready to relocate if instructed by authorities.

