ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. സോഷ്യൽ മീഡിയയിലൂടെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് രാജി പ്രഖ്യാപനം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തന്റെ നിലപാടുകളും ഭാവി പരിപാടികളും തുറന്നു സംസാരിക്കുമെന്ന് അദ്ദേഹം നേരത്തെ എക്സ്പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരുന്നു.(K Annamalai Resigns From BJP Tamil Nadu)
രാജി വാർത്തകൾ നേരത്തെ ബിജെപി നേതൃത്വം നിഷേധിച്ചിരുന്നുവെങ്കിലും, ഒടുവിൽ അത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. അടുത്തിടെ ഡൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിൽ തുടരാൻ മുതിർന്ന നേതാക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
തമിഴ്നാട് ഘടകത്തിൽ താൻ അവഗണിക്കപ്പെടുന്നുവെന്ന തോന്നലും, എഐഎഡിഎംകെ യുമായുള്ള സീറ്റ് വിഭജന ചർച്ചകളിലെ അതൃപ്തിയുമാണ് അദ്ദേഹത്തെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ യുവാക്കളുടെ താല്പര്യങ്ങൾ മുൻനിർത്തി ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാനാണ് അണ്ണാമലൈ ലക്ഷ്യമിടുന്നതെന്ന് സൂചനകളുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ് അണ്ണാമലൈയുടെ ഈ രാജി.
Story Summary
K. Annamalai has resigned as a member of the Bharatiya Janata Party (BJP) in Tamil Nadu, marking a significant shift in the state’s political landscape. Despite earlier denials by the party and attempts by senior leadership, including a meeting with Amit Shah, to persuade him to stay, Annamalai has moved forward with his decision. Reports suggest he is disillusioned with the state unit’s internal dynamics and the seat-sharing negotiations with the AIADMK, with plans to potentially launch a youth-centric political movement.

