റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: സംസ്ഥാനത്ത് ജൂൺ 1 മുതൽ ഫോട്ടോഗ്രാഫി സേവന നിരക്കുകൾ വർദ്ധിപ്പിച്ചതായി ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (AKPA) മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു (Photography Service Rate Hike). നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം ഫോട്ടോഗ്രാഫി മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിലയിലുണ്ടായ അനിയന്ത്രിതമായ വർദ്ധനവാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് സംഘടനയെ നയിച്ചത്. നിലവിലെ വിപണി സാഹചര്യങ്ങളിൽ ഫോട്ടോഗ്രാഫി മേഖലയിലുള്ളവർക്ക് മുന്നോട്ട് പോകാൻ ഈ നിരക്ക് വർദ്ധനവ് അനിവാര്യമാണെന്നും പുതിയ മാറ്റങ്ങളോട് ഉപഭോക്താക്കൾ പൂർണ്ണമായും സഹകരിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Summary: The All Kerala Photographers Association (AKPA) Malappuram District Committee has announced a hike in photography service rates effective from June 1. This decision follows a steep rise in the prices of essential commodities as well as professional photography equipment and materials. The association has requested all customers to cooperate with the revised price structure during this challenging economic situation.

