ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് വൈകുന്നേരം 5.30-ന് കൂടിക്കാഴ്ച നടത്തും. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെ തുടർന്ന് കേരളത്തിൽ ഉടലെടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.(CM VD Satheesan To Meet Amit Shah Today Amid Political Unrest In Kerala)
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡും അതിനുശേഷം സംസ്ഥാനത്തുടനീളം സി.പി.ഐ (എം) പ്രവർത്തകർ അഴിച്ചുവിട്ട പ്രതിഷേധങ്ങളും സംഘർഷങ്ങളും മുഖ്യമന്ത്രി അമിത് ഷായെ ധരിപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇതിനുശേഷം ധനമന്ത്രി നിർമല സീതാരാമനുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
Story Summary
Kerala CM VD Satheesan is scheduled to meet Union Home Minister Amit Shah at 5:30 PM today, amid high political tension following ED raids on Pinarayi Vijayan’s residences. While the CM’s Delhi visit primarily focuses on securing central aid for major infrastructure projects like AIIMS, Metro, and railway development, the current volatile law-and-order situation in Kerala is expected to be a key talking point.

