തിരുവനന്തപുരം: റോഡ് മാർഗ്ഗമുള്ള എക്സിം ചരക്കുനീക്കത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണമായും സജ്ജമായി. സംസ്ഥാന സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാൽ ജൂൺ ആദ്യവാരത്തോടെ വിഴിഞ്ഞം വഴിയുള്ള റോഡ് മാർഗ്ഗ ചരക്കുനീക്കത്തിന് തുടക്കമാകും. തുറമുഖത്തെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്.(Vizhinjam Port Ready For EXIM Cargo Road Movement But Kerala Delays Land Acquisition)
ചരക്കുനീക്കം സുഗമമാക്കാൻ 20 അധിക ഉദ്യോഗസ്ഥരെ കൂടി വിന്യസിക്കാനുള്ള നടപടികളുമായി കസ്റ്റംസ് വകുപ്പും മുന്നോട്ട് പോവുകയാണ്. ഇതുവരെ തുറമുഖങ്ങൾ തമ്മിൽ മാത്രമുണ്ടായിരുന്ന ചരക്കുനീക്കത്തിൽ നിന്നും മാറി, ഇനി മറ്റ് തുറമുഖങ്ങളെ ആശ്രയിക്കാതെ നേരിട്ട് വിഴിഞ്ഞത്തേക്ക് ചരക്കുകൾ എത്തിക്കാനും കൊണ്ടുപോകാനും സാധിക്കും. ഇത് വലിയ രീതിയിൽ സമയവും പണവും ലാഭിക്കാൻ സഹായിക്കും.
തുറമുഖ വികസനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സ്പെഷ്യൽ ഇക്കണോമിക് സോൺ വെറും പ്രഖ്യാപനത്തിൽ ഒതുങ്ങി. നിർണ്ണായകമായ റിംഗ് റോഡ് പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. റെയിൽവേ കണക്റ്റിവിറ്റിയുടെ ടെൻഡർ നടപടികൾ ആരംഭിക്കുന്നതേയുള്ളൂ.
Story Summary
Vizhinjam Port is ready to commence road-based EXIM cargo movement by early June pending state government approval. However, critics point out Kerala’s severe delay in infrastructure development, failing to acquire even one acre of land for adjacent industries, while neighboring Tamil Nadu has already acquired 2000 acres in Nanguneri to leverage the port’s potential.

