കാസർഗോഡ്: ഭർതൃവീട്ടുകാരുടെ മുന്നിൽ വെച്ച് യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമത്ത് സുഫൈദ എന്ന 24കാരിയാണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ഭർതൃകുടുംബത്തിനെതിരെ ഗുരുതരമായ സ്ത്രീധന പീഡന ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തി.(Kasaragod Woman Suicide Dowry Harassment Husband Custody)
സംഭവത്തിൽ യുവതിയുടെ ഭർത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. സ്വർണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.
യുവതിയുടെ കുടുംബം നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിക്ക് വൈദ്യസഹായം പോലും നൽകാൻ തയ്യാറയില്ലെന്ന് ആരോപണമുണ്ട്.
Story Summary
A 24-year-old woman, died by suicide after consuming acid in front of her in-laws in Kasaragod. Following a harassment complaint by her family alleging continuous torture for gold, the Vidyanagar police registered a case and took her husband, Aadil, into custody.

