Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala
HomeEditors Pickവിഷു ബംപർ നറുക്കെടുപ്പ് ; 12 കോടി 'VB 135452' എന്ന...

വിഷു ബംപർ നറുക്കെടുപ്പ് ; 12 കോടി ‘VB 135452’ എന്ന ടിക്കറ്റിന്, ഒരുകോടി വീതം ആറുപേർക്ക് | Kerala Vishu Bumper results

🎙️ Latest Podcast

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബംപർ (BR-109) ഫലം പ്രഖ്യാപിച്ചു (Kerala Vishu Bumper results). ഭാഗ്യക്കുറി വകുപ്പിന്റെ ആസ്ഥാനമായ തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. VB 135452 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചിരിക്കുന്നത്.

രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം ആറ് ഭാഗ്യശാലികൾക്ക് ലഭിക്കും. ആകെ 6 സീരീസുകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയത്.

രണ്ടാം സമ്മാനം (1 കോടി രൂപ വീതം) ലഭിച്ച ടിക്കറ്റ് നമ്പറുകൾ:
VA 616453
VB 327020
VC 348224
VD 252972
VE 649598
VG 367998

ഇത്തവണ വിഷു ബംപർ വിൽപ്പനയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. പൊതുവിപണിയിലേക്ക് അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും ഏജന്റുമാർ വഴി വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതൽ ബംപർ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. വിൽപ്പനയിൽ തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ വർഷം ഇതേ സീസണിൽ വിറ്റഴിഞ്ഞത് 42,87,350 ടിക്കറ്റുകളായിരുന്നു. അതിനേക്കാൾ വലിയ മുന്നേറ്റമാണ് ഇത്തവണ ഭാഗ്യക്കുറി വിപണിയിലുണ്ടായത്.

Story Summary: The results for the Kerala State Vishu Bumper Lottery have been announced. The first prize of ₹12 crores was bagged by the ticket number VB 135452. Six other tickets won the second prize of ₹1 crore each.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.