ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘കറുപ്പ്’ തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ് (Trisha Instagram post Vijay). ചിത്രത്തിന്റെ വിജയപ്പൊലിമയ്ക്കിടയിൽ, സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നായിക തൃഷ. എന്നാൽ ചിത്രങ്ങളേക്കാൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് തൃഷ ഇതിനൊപ്പം കുറിച്ച വരികളാണ്. ഈ വാക്കുകൾക്ക് നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുമായി പരോക്ഷ ബന്ധമുണ്ടെന്നാണ് ആരാധകർ കണ്ടെത്തുന്നത്.
‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നുകൂടി, എല്ലാം ദൈവഹിതം’, എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ച് തൃഷ കുറിച്ചത്. ഇതിൽ പറയുന്ന ആദ്യത്തെ വലിയ വിജയം, അടുത്തിടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതാണെന്നാണ് തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ ലോകത്തെയും ആരാധകർ ഒരേസ്വരത്തിൽ പറയുന്നത്. നടിമാരായ അമലാ പോൾ, ചാർമി കൗർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളും തൃഷയുടെ ഈ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
വിജയ്‌യെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് തൃഷ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത് ഇതാദ്യമായല്ല.
തമിഴ്‌നാട് നിയമസഭാ വോട്ടെടുപ്പ് പൂർത്തിയായ സമയത്ത്, തങ്ങൾ ഒരുമിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ‘ഗില്ലി’യിലെ പാട്ടിന്റെ പശ്ചാത്തലത്തിലുള്ള വിസിൽ ശബ്ദമാണ് തൃഷ പോസ്റ്റ് ചെയ്തത്. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ സിനിമാ മേഖലയിൽ നിന്നുള്ള പ്രധാന ആകർഷണവും തൃഷയായിരുന്നു. അന്ന് ചടങ്ങിൽ ധരിച്ചിരുന്ന സാരിയിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ‘സ്നേഹം എപ്പോഴും വിളിച്ചറിയിക്കപ്പെടേണ്ടത്’ എന്നായിരുന്നു തൃഷ കുറിച്ചത്. ഇതിന് പിന്നാലെയാണ് ‘കറുപ്പ്’ സിനിമയുടെ വിജയത്തിനൊപ്പം മേയ് മാസം തങ്ങൾക്ക് തന്ന വലിയ ഭാഗ്യങ്ങളെക്കുറിച്ച് താരം വീണ്ടും വാചാലയായത്.
Story Summary (English): As Suriya’s latest movie ‘Karuppu’ continues its successful run in theaters, leading lady Trisha shared some behind-the-scenes pictures from the location. However, it is her Instagram caption that has caught everyone’s attention. Trisha wrote, “Another blessing May brought… All His will”, which fans widely interpret as a subtle nod to actor-politician Vijay’s recent political triumph and ascension as Chief Minister. Celebs like Amala Paul and Charmme Kaur commented on the post. Trisha has previously caught headlines for attending Vijay’s oath ceremony and posting indirect hints on her social media handles.

