HomeKeralaടെക്‌സ്റ്റൈൽ വ്യവസായത്തിന് സർക്കാർ മുന്തിയ പരിഗണന നൽകും; 2030ഓടെ 100 ബില്യൺ...

ടെക്‌സ്റ്റൈൽ വ്യവസായത്തിന് സർക്കാർ മുന്തിയ പരിഗണന നൽകും; 2030ഓടെ 100 ബില്യൺ ഡോളർ കയറ്റുമതി ലക്ഷ്യമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി | P K Kunhalikutty industries minister textile meet

തിരുവനന്തപുരം: പരമ്പരാഗത മേഖലയ്ക്കടക്കം നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റൈൽ വ്യവസായത്തിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി (P K Kunhalikutty industries minister textile meet). തിരുവനന്തപുരത്ത് കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയവും സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ടെക്സ്റ്റെൽ മേഖലയിലെ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വസ്ത്ര വ്യവസായ മേഖലയെ ആഗോള വിപണിയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും 2030ഓടെ 100 ബില്യൺ യു.എസ്. ഡോളർ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ഈ വിപുലമായ യോഗം സംഘടിപ്പിച്ചത്. കൈത്തറി, നെയ്ത്ത് അടക്കമുള്ള പരമ്പരാഗത മേഖലകളുടെ സാധ്യതകൾ വിപുലമാക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ ടെക്‌സ്റ്റൈൽ മേഖല നേരിടുന്ന വിവിധ വെല്ലുവിളികളും അവയ്ക്കുള്ള കൃത്യമായ പരിഹാര മാർഗങ്ങളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിലൂടെ നിർദേശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേരളത്തെ സംബന്ധിച്ച് നിലവിൽ അനേകം സാധാരണ തൊഴിലാളികൾ ഉൾപ്പെടുന്ന മേഖലയാണിത്. വിപുലമായ തൊഴിലവസരങ്ങൾക്കുള്ള വലിയ സാധ്യതയാണ് വസ്ത്ര നിർമാണ, വ്യാപാര രംഗം സംസ്ഥാനത്തിന് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഹാൻഡ്‌ലൂംസ് ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ ഡോ. കൃപ കുമാർ കെ.എസ്. സ്വാഗതം ആശംസിച്ചു. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ വിഷ്ണു രാജ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ഇൻഡസ്ട്രീസ് വകുപ്പിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂലി തോമസ്, കേന്ദ്ര ടെക്‌സ്‌റ്റൈൽ കമ്മീഷണറുടെ ഓഫീസ് ഡയറക്ടർ വിജയ് ധർ ചൗബേ, സീനിയർ കൺസൽട്ടന്റ് ബിജേത മോഹന്തി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും വസ്ത്രവ്യാപാര മേഖലയിലെ വിവിധ പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.

Story Summary (English): Industries Minister P.K. Kunhalikutty stated that the Kerala government will give top priority to the textile industry to boost traditional sectors like handloom and weaving. Inaugurating a joint meeting organized by the Ministry of Textiles (Govt of India) and the State Directorate of Industries and Commerce in Thiruvananthapuram, the Minister highlighted the sector’s vast employment potential. The conference aimed to strengthen Kerala’s textile industry globally and align with the national target of reaching $100 billion in textile exports by 2030.

WhatsApp Channel Banner

Latest updates

ഒരേ യുവാവിനെത്തന്നെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ: വിമർശനങ്ങൾക്കിടെ...

ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ മൂന്ന് സഹോദരിമാർ ഒരേ യുവാവിനെ വിവാഹം കഴിച്ച സംഭവം സോഷ്യൽ മീഡിയയിലും പ്രാദേശികമായും വലിയ ചർച്ചയാകുന്നു. ദൗരിയ ഗ്രാമവാസികളും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരുമായ സരോജ് (20),...

ജാമ്യത്തിൽ ഇറങ്ങി മുങ്ങി; 13 വർഷമായി പിടികിട്ടാപുള്ളിയായ വധശ്രമക്കേസ്...

റിപ്പോർട്ട്: അൻവർ ഷരിഫ് തിരൂർ: ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന വധശ്രമക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ 13 വർഷത്തിന് ശേഷം തിരൂർ പൊലീസ് പിടികൂടി. 2013 മുതൽ പിടികിട്ടാപുള്ളിയായി...

26 ദിവസത്തെ നിരാഹാരം അവസാനിപ്പിക്കാൻ കേന്ദ്രത്തിന്റെ നീക്കം ഇങ്ങനെ;...

ന്യൂഡൽഹി: 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ചർച്ചയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത് (Sonam Wangchuk Ends Hunger Strike)....

ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ വിട്ടുവീഴ്ചയില്ല:സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും പരീക്ഷാ ചോർച്ചയ്ക്കുമെതിരെ 26 ദിവസമായി നടത്തിവന്ന നിരാഹാര സമരം കേന്ദ്ര സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചതോടെ സോനം വാങ്ചുക് അവസാനിപ്പിച്ചു. ഡൽഹി മേദാന്ത ആശുപത്രിയിൽ വെച്ച്...

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം വരെ തടവ്: നിയമഭേദഗതി...

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....