HomeKerala"തോൽവി എൽഡിഎഫിന്റെ അവസാനമല്ല, കരുത്തോടെ തിരിച്ചുവരും"; യുഡിഎഫ് സർക്കാരിന് വികസന ഓർമ്മപ്പെടുത്തലുമായി...

“തോൽവി എൽഡിഎഫിന്റെ അവസാനമല്ല, കരുത്തോടെ തിരിച്ചുവരും”; യുഡിഎഫ് സർക്കാരിന് വികസന ഓർമ്മപ്പെടുത്തലുമായി പിണറായി വിജയൻ | Pinarayi Vijayan

കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കൂടുതൽ ജനപിന്തുണയോടെ എൽഡിഎഫ് കേരളത്തിൽ ശക്തമായി തിരിച്ചുവരുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ (Pinarayi Vijayan). ചരിത്രത്തിൽ ഇത്തരം ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ പാർട്ടി തരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ പരാജയം സിപിഐ എമ്മിന്റെയോ ഇടതുമുന്നണിയുടെയോ അവസാനമായി ആരും കാണേണ്ടതില്ലെന്നും, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നണി പഴയ കരുത്ത് വീണ്ടെടുക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ ഒരു ഭരണമാറ്റമാണ് ജനങ്ങൾ ആഗ്രഹിച്ചതെന്നും ആ ജനവിധിയെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ യുഡിഎഫ് സർക്കാരിനുള്ള ഓർമ്മപ്പെടുത്തലുകളും പ്രതിപക്ഷത്തിന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി.

നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. അതിനായി ആവിഷ്കരിച്ച വലിയ വികസന പദ്ധതികൾക്ക് തുടർച്ചയുണ്ടാകണം. ആ തുടർപ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കാൻ പുതിയ യുഡിഎഫ് സർക്കാർ തയ്യാറാകണം.
എൽഡിഎഫ് നിയമസഭയ്ക്കുള്ളിലും പുറത്തും തികച്ചും ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കും. എന്നാൽ നാടിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അതിനെയെല്ലാം അതിശക്തമായിത്തന്നെ എതിർക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും ബിജെപിക്കെതിരെയും കടുത്ത വിമർശനമാണ് അദ്ദേഹം ഉയർത്തിയത്.

“ഇന്നലെ വരെ ജീവിച്ച പോലെ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് രാജ്യത്ത് മൊത്തത്തിൽ സംജാതമായിരിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങൾ ജനങ്ങളുടെ അടുക്കളകളെ വരെ സാരമായി ബാധിക്കുന്നു. അവശ്യസാധനങ്ങൾക്ക് താങ്ങാൻ കഴിയാത്ത തോതിൽ വില വർദ്ധിക്കുകയാണ്. കാർഷിക രംഗത്ത് രാസവളങ്ങൾക്കുൾപ്പെടെ വലിയ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്.”

കേന്ദ്ര ഭരണത്തെ ബിജെപി കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വലിയ തോതിലുള്ള ഇളവുകളാണ് കോർപ്പറേറ്റുകൾക്ക് കേന്ദ്രം നൽകുന്നത്. കൃഷിക്കാരെ കൂടുതൽ ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് നേരെ പൂർണ്ണമായി മുഖം തിരിക്കുകയാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Story Summary: CPI(M) Politburo member Pinarayi Vijayan stated that the LDF’s election defeat is not its end and promised a strong comeback. While accepting the mandate for a regime change, he urged the new UDF government to ensure the continuation of development projects, affirming that the LDF will act as a constructive yet fierce opposition. He also heavily criticized the BJP-led Central government for its pro-corporate and anti-farmer policies.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...