തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികളുടെ കാര്യത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് പൂർണ്ണ പരിഹാരമായി (Kerala UDF cabinet minister quarters). പ്രമുഖ വസതികൾക്കായി ഒന്നിലധികം മന്ത്രിമാർ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് നേരിട്ട് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് അന്തിമ ധാരണയിലെത്തിയത്. മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 3.96 കോടി രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ താല്പര്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവ് അദ്ദേഹത്തിന് നൽകിയത്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന വസതിയാണിത്. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള മറ്റൊരു പ്രമുഖ മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനും, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ‘ലൈന്ത്രസ്റ്റ്’ ബംഗ്ലാവുമാണ് അനുവദിച്ചത്.
മന്ത്രിമാരുടെ വസതികൾ:
കെ. മുരളീധരൻ: സാനഡു ബംഗ്ലാവ്
എ.പി. അനിൽകുമാർ: കാവേരി
പി.സി. വിഷ്ണുനാഥ്: നിള
എം. ലിജു: അജന്ത
റോജി എം. ജോൺ: ഗ്രേസ്
ടി. സിദ്ധിഖ്: ഗംഗ
കെ.എ. തുളസി: പ്രശാന്ത്
ബിന്ദു കൃഷ്ണ: തൈക്കാട് ഹൗസ്
ഒ.ജെ. ജനീഷ്: മൻമോഹൻ ബംഗ്ലാവ്
എൻ. ഷംസുദീൻ: നെസ്റ്റ്
കെ.എം. ഷാജി: പൗർണമി
പി.കെ. ബഷീർ: ഉഷസ്
വി.ഇ. അബ്ദുൽ ഗഫൂർ: കവടിയാർ ഹൗസ്
മോൻസ് ജോസഫ് (കേരള കോൺഗ്രസ്): പെരിയാർ
ഷിബു ബേബി ജോൺ (ആർഎസ്പി): എസ്സെൻഡേൻ
സി.പി. ജോൺ: റോസ് ഹൗസ്
വരും ദിവസങ്ങളിൽ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി മന്ത്രിമാർ പുതിയ ഔദ്യോഗിക വസതികളിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോർട്ട്.
Story Summary: The dispute over official residences for the new UDF cabinet ministers in Kerala has been resolved through the intervention of CM V.D. Satheesan’s office. Home Minister Ramesh Chennithala has been allotted ‘Pamba’, while P.K. Kunhalikutty gets ‘Lyndhurst’. The government has sanctioned ₹3.96 crore for the renovation of these ministerial bungalows.

