Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala
HomeKeralaതാമരശ്ശേരിയിൽ പാമ്പ് ഭീതി: 10 വയസുകാരനടക്കം 2 പേർക്ക് പാമ്പ് കടിയേറ്റു...

താമരശ്ശേരിയിൽ പാമ്പ് ഭീതി: 10 വയസുകാരനടക്കം 2 പേർക്ക് പാമ്പ് കടിയേറ്റു | Two People Bitten By Snakes

🎙️ Latest Podcast

കോഴിക്കോട്: താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പാമ്പ് ശല്യം രൂക്ഷമാകുന്നു. ഒരു ദിവസത്തെ ഇടവേളയിൽ രണ്ട് പേർക്കാണ് പ്രദേശത്ത് പാമ്പ് കടിയേറ്റത്. പത്ത് വയസ്സുകാരനായ കുട്ടിക്കും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനുമാണ് പാമ്പിൻ്റെ കടിയേറ്റത്.(Two People Bitten By Snakes Within A Day In Thamarassery Kozhikode)

10 വയസുകാരനായ മുഹമ്മദ് റയാൻ, ഷെമീദ് (21) എന്നിവർക്കാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയാണ് വീടിന് സമീപത്തെ വയലില്‍ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുഹമ്മദ് റയാന് പാമ്പ് കടിയേറ്റത്. രണ്ടാമത്തെ സംഭവം ഉണ്ടായത് ഇന്നലെ രാത്രി എട്ടുമണിയോടെ കാരാടിയിൽ വെച്ചാണ്. ഷെമീദിനെ കടിച്ചത് ഏത് ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

Story Summary

Two people, including a 10-year-old boy and a 21-year-old youth, were bitten by snakes within a span of 24 hours in Thamarassery, Kozhikode. Both victims received primary healthcare at Thamarassery Taluk Hospital and were later shifted to the Kozhikode Medical College Hospital for further treatment.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.