ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സി.പി.എം ആലപ്പുഴ നേതൃത്വത്തിനെതിരെ ജി. സുധാകരൻ. തന്റെ അനുജൻ ജി. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ താൻ ഇനിയും പോകുമെന്നും, തന്നെ തടയുമെന്ന് പ്രഖ്യാപിച്ച സി.പി.എം ഏരിയാ സെക്രട്ടറിഒരു ‘ശുംഭൻ’ ആണെന്നും സുധാകരൻ തുറന്നടിച്ചു.(G Sudhakaran Slams CPM Area Secretary B Binu Over Brother Martyrdom Memorial Dispute)
ഭുവനേശ്വരന്റെ സ്മരണ പുതുക്കാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും തന്നെ തടയാൻ അയാൾ ആരാണെന്നും അദ്ദേഹം കടുത്ത ഭാഷയിൽ ചോദിച്ചു. പാർട്ടി മുഖപത്രത്തിനെതിരെയും ജി. സുധാകരൻ പരിഹാസമുയർത്തി. ഇത് ഭൂരിഭാഗം പേരും വാങ്ങി വായിക്കാറില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
തനിക്ക് മന്ത്രിസ്ഥാനം വേണമെന്ന രീതിയിൽ ഉയർന്ന ചർച്ചകളെയും അദ്ദേഹം പൂർണ്ണമായി തള്ളിപ്പറഞ്ഞു. തനിക്ക് മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും അത്തരം പദവികളിൽ താല്പര്യമുണ്ടായിരുന്നു എന്ന തരത്തിൽ നൽകിയ വാർത്തകൾ തികച്ചും വ്യാജമാണെന്നും സുധാകരൻ വ്യക്തമാക്കി.
Story Summary
Senior leader G Sudhakaran engaged in a fierce war of words with CPM Charummoodu Area Secretary B Binu, calling him a fool for questioning his right to visit the martyrdom memorial of his brother, G Bhuvaneswaran. Dismissing rumors about his ministerial ambitions, Sudhakaran also targetted party mouthpieces like Deshabhimani and Veekshanam, while reiterating that the CPM offered zero financial or legal help to his family following his brother’s political murder.

