Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaബെഡ് റസ്റ്റ്: തലസ്ഥാനത്ത് എത്തിയിട്ടും സത്യപ്രതിജ്ഞ ചടങ്ങിൽ  പങ്കെടുക്കാനാകാതെ PV അൻവർ...

ബെഡ് റസ്റ്റ്: തലസ്ഥാനത്ത് എത്തിയിട്ടും സത്യപ്രതിജ്ഞ ചടങ്ങിൽ  പങ്കെടുക്കാനാകാതെ PV അൻവർ | PV Anvar Misses Kerala UDF Cabinet Oath Ceremony

🎙️ Latest Podcast

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങിന് നേരിട്ട് സാക്ഷിയാകാൻ സാധിക്കാത്തതിലെ കടുത്ത വിഷമവും നിരാശയും പങ്കുവെച്ച് പി.വി. അൻവർ. ചടങ്ങ് നേരിൽ കാണണമെന്ന അതിയായ ആഗ്രഹത്തോടെ ദിവസങ്ങൾക്ക് മുൻപേ തലസ്ഥാനത്ത് എത്തിയെങ്കിലും, അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ഡോക്ടർമാർ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചതോടെയാണ് അൻവറിന് സ്റ്റേഡിയത്തിലെ ചടങ്ങിൽ നിന്ന് മാറിനിൽക്കേണ്ടി വന്നത്.(PV Anvar Misses Kerala UDF Cabinet Oath Ceremony Due To Accident Shares Wishes From Flat)

ഡോക്ടർമാർ ഇദ്ദേഹത്തിന് പൂർണ്ണമായ ബെഡ് റെസ്റ്റ് നിർദ്ദേശിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിശ്രമത്തിലാണ് അദ്ദേഹം. ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ നിരാശയുണ്ടെങ്കിലും പുതിയ ഭരണകൂടത്തിന് പൂർണ്ണ പിന്തുണയും ആശംസകളും നേരാൻ അൻവർ മറന്നില്ല.

അതേസമയം, കേരളത്തിൽ പുതുയുഗം കുറിച്ച് വി ഡി സതീശനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തുടങ്ങിയ വൻ ജനപ്രതിനിധി നിരയുടെ സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ്.

Story Summary

PV Anvar expressed his disappointment over missing the UDF government’s oath ceremony in Thiruvananthapuram due to an unexpected minor accident. Though he reached the capital days ahead, doctors advised him strict bed rest, forcing him to watch the event on television from his flat.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.