HomeKeralaവി.ഡി. സതീശൻ സർക്കാർ തിങ്കളാഴ്ച അധികാരത്തിലേക്ക്; വിപുലമായ ഒരുക്കങ്ങളോടെ സെൻട്രൽ സ്റ്റേഡിയം;...

വി.ഡി. സതീശൻ സർക്കാർ തിങ്കളാഴ്ച അധികാരത്തിലേക്ക്; വിപുലമായ ഒരുക്കങ്ങളോടെ സെൻട്രൽ സ്റ്റേഡിയം; രാഹുലും പ്രിയങ്കയും എത്തും, അകമ്പടി വാഹനങ്ങൾ ഒഴിവാക്കി നിയുക്ത മുഖ്യമന്ത്രി | V D Satheesan swearing in ceremony Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കിക്കൊണ്ട് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് (UDF) സർക്കാർ നാളെ (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും (V D Satheesan swearing in ceremony Kerala). തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ വേദിയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ പുതിയ മന്ത്രിസഭയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

മന്ത്രിമാരുടെ അന്തിമ പട്ടിക വൈകീട്ട് രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയ ശേഷം, ക്ലിഫ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ 20 അംഗ മന്ത്രിസഭയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വിവിഐപി നിരയോടെ തലസ്ഥാനം; അവസാനഘട്ട ഒരുക്കങ്ങൾ
ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരുടെ വൻ നിരയാണ് നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്ത് എത്തുന്നത്. കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പന്തലിന്റെയും വേദിയുടെയും അവസാനഘട്ട മിനുക്കുപണികൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്.

‘ആർഭാടമില്ല, ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല’; അകമ്പടി വാഹനങ്ങൾ വെട്ടിിച്ചുരുക്കി മുഖ്യമന്ത്രി
ഭരണമേൽക്കുന്നതിന് തൊട്ടുമുമ്പ് തന്നെ തന്റെ ലളിതമായ ഭരണശൈലി വ്യക്തമാക്കുന്ന മാതൃകാപരമായ നിലപാടാണ് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരിക്കുന്നത്.

സാധാരണയായി മുഖ്യമന്ത്രിമാർക്ക് ലഭിക്കാറുള്ള മുപ്പതോളം വരുന്ന വൻ പോലീസ് അകമ്പടി വാഹനവ്യൂഹം (Escort/Pilot) താൻ പൂർണ്ണമായും ഒഴിവാക്കുമെന്ന് അദ്ദേഹം അറിയിച്ചു. തനിക്ക് ഇസഡ് പ്ലസ് (Z+) കാറ്റഗറി സുരക്ഷയുണ്ടെങ്കിലും, വലിയ വാഹനവ്യൂഹം സൈറൺ മുഴക്കി റോഡിലിറങ്ങുന്നത് സാധാരണക്കാരായ ജനങ്ങളിൽ കടുത്ത നിരാശയും ദേഷ്യവും ഉണ്ടാക്കുമെന്നും അതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ലളിതമായ സുരക്ഷാ രീതിയായിരിക്കും താൻ പിന്തുടരുകയെന്നും അദ്ദേഹം വ്യക്തമാക്കി.

നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായത്. ഒട്ടേറെ തർക്കങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഇടയിലും അതിവേഗം സമവായത്തിലെത്തി മന്ത്രിസഭയെ പ്രഖ്യാപിക്കാൻ കഴിഞ്ഞത് പുതിയ സർക്കാരിന്റെ വലിയ ആത്മവിശ്വാസമാണ് കാണിക്കുന്നതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം, നിയുക്ത യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെയും അവരുടെ ഘടനയും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു (UDF ministers list Kerala). രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേകറിന് മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറിയ ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിവരങ്ങൾ പുറത്തുവിട്ടത്. വിവിധ കക്ഷികൾക്കുള്ള പ്രാതിനിധ്യവും രണ്ടര വർഷത്തെ കാലാവധി പങ്കിടലും ഉൾപ്പെടെയുള്ള വിപുലമായ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോൺഗ്രസ് മന്ത്രിമാർ (INC):
കോൺഗ്രസിൽ നിന്ന് പത്ത് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. രണ്ടര വർഷത്തിന് ശേഷം ഒരു മന്ത്രി കൂടി പദവിയിലെത്തും.

രമേശ് ചെന്നിത്തല
കെ. മുരളീധരൻ
എ.പി. അനിൽ കുമാർ
ബിന്ദു കൃഷ്ണ
സണ്ണി ജോസഫ്
പി.സി. വിഷ്ണുനാഥ്
റോജി എം. ജോൺ
ടി. സിദ്ദിഖ്
കെ.എ. തുളസി
ഒ.ജെ. ജനീഷ് (രണ്ടര വർഷത്തിന് ശേഷം വയനാട്ടിൽ നിന്നുള്ള ഐ.സി. ബാലകൃഷ്ണൻ കൂടി മന്ത്രിസഭയിലെത്തും).

മുസ്ലിം ലീഗ് മന്ത്രിമാർ (IUML):
മുസ്ലിം ലീഗിന് ആദ്യ ഘട്ടത്തിൽ അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചിട്ടുള്ളത്.

പി.കെ. കുഞ്ഞാലിക്കുട്ടി
പി.കെ. ബഷീർ
എൻ. ഷംസുദ്ദീൻ
കെ.എം. ഷാജി
വി.ഇ. അബ്ദുൾ ഗഫൂർ (മലബാർ മേഖലയ്ക്കും കോഴിക്കോട് ജില്ലയ്ക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാൻ രണ്ടര വർഷത്തിന് ശേഷം പാറക്കൽ അബ്ദുള്ള മന്ത്രിയാകും).

മറ്റ് ഘടകകക്ഷി മന്ത്രിമാർ:
കേരള കോൺഗ്രസ് (ജോസഫ്): മോൻസ് ജോസഫ്
ആർഎസ്പി (RSP): ഷിബു ബേബി ജോൺ
സിഎംപി (CMP): സി.പി. ജോൺ
മന്ത്രിസ്ഥാനം പങ്കിടലും മറ്റ് പദവികളും:
മന്ത്രിസ്ഥാനം പങ്കിടൽ: കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും, കെഡിപി (KDP) നേതാവ് മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും.
സ്പീക്കർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡെപ്യൂട്ടി സ്പീക്കർ: ഷാനിമോൾ ഉസ്മാൻ
ചീഫ് വിപ്പ്: അപു ജോസഫ് (കേരള കോൺഗ്രസ്)

WhatsApp Channel Banner

Latest updates

ഉക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം; കപ്പലിലുണ്ടായിരുന്ന മലയാളി നാവികൻ...

തിരുവനന്തപുരം/ഒഡേസ: ഉക്രെയ്നിലെ ഒഡേസ തീരത്ത് സിവിലിയൻ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി നാവികൻ കൊല്ലപ്പെട്ടു (Ukraine odesa ship attack). കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി...

‘വിദ്യാർത്ഥികളെ ശത്രുസൈന്യത്തെ പോലെ നേരിട്ടു’; കേന്ദ്രത്തിനെതിരെ പിണറായിയുടെ രൂക്ഷ...

തിരുവനന്തപുരം: നീറ്റ്‌ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട്‌ പാർലമെന്റ്‌ മാർച്ച്‌ നടത്തിയ വിദ്യാർത്ഥികളെ ബിജെപി സർക്കാർ ശത്രുസൈന്യത്തെ പോലെയാണ് നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Student protest...

ഭിന്നശേഷിക്കാർക്കായി സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം; മലപ്പുറത്തിന്റെ ‘എം സഹജീവനം’...

ഭിന്നശേഷിക്കാരുടെ സമഗ്ര വിവരശേഖരണത്തിനും സേവന ഏകോപനത്തിനുമായി മലപ്പുറം ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും ചേർന്ന് വികസിപ്പിച്ച 'എം സഹജീവനം' വെബ് പോർട്ടൽ പ്രവർത്തനം തുടങ്ങി (M Sahajeevanam Malappuram). ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...

കോഴിക്കോട്–മാവൂർ റോഡിൽ അപകടം; കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ...

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്: കോഴിക്കോട്–മാവൂർ റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ...

30,000 പേരുടെ ജീവനെടുത്ത ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കായിക...

ക്രിസ്തുവർഷം 532. ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ (ഇന്നത്തെ ഇസ്താംബൂൾ) ഒരു കുതിരപ്പന്തയം നടക്കുന്നു. ഗ്രീക്ക് ഭാഷയിൽ 'ജയിക്കുക' എന്നർത്ഥം വരുന്ന "നിക!" (Nika!) എന്ന മുദ്രാവാക്യം ഉയർന്നതോടെ, അത് വെറുമൊരു കായിക...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...