ന്യൂഡൽഹി: ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുരങ്ങന്മാരുടെ വികൃതികൾ പതിവാണെങ്കിലും, വിദേശ സഞ്ചാരിയുടെ പക്കൽ നിന്നും കൊക്കക്കോള തട്ടിയെടുത്ത് ആസ്വദിച്ചു കുടിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത് (Monkey Steals Coca-Cola). ‘nataontheroad.yt’ എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ പങ്കുവെക്കപ്പെട്ട വീഡിയോയിൽ, തട്ടിയെടുത്ത കോള കുപ്പിയിൽ നിന്നും വളരെ ലാഘവത്തോടെ കുടിക്കുന്ന കുരങ്ങനെ കാണാം.
തന്റെ പാനീയം കുരങ്ങൻ കൊണ്ടുപോയതിനെ വിദേശ സഞ്ചാരി ചിരിയോടെയാണ് നേരിട്ടത്. കുടിച്ചു തീർത്ത ശേഷം പ്ലാസ്റ്റിക് കുപ്പി കൃത്യമായി കളയണമെന്ന് തമാശയായി അവർ കുരങ്ങനോട് പറയുന്നതും വീഡിയോയിലുണ്ട്. എന്നാൽ കോള കുടിച്ചു തീർത്ത കുരങ്ങൻ കുപ്പി വലിച്ചെറിഞ്ഞ് കൂളായി നടന്നുപോയി.
ഇന്റർനെറ്റിൽ വൈറലായ ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. “ഇതൊരു മോഷണമല്ല, ദ്രാവക രൂപത്തിലുള്ള ടൂറിസ്റ്റ് ടാക്സ് പിരിച്ചതാണ്” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇന്ത്യയിലെ കഠിനമായ ചൂട് കുരങ്ങനും അനുഭവപ്പെടുന്നുണ്ടാകുമെന്നും മറ്റു ചിലർ കുറിച്ചു. വിദേശ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇത്തരം അനുഭവങ്ങൾ അവരുടെ ഇന്ത്യ സന്ദർശനത്തിലെ മറക്കാനാവാത്ത ഓർമ്മകളായി മാറാറുണ്ട്.
View this post on Instagram
Summary: A viral video shows a monkey stealing a Coca-Cola bottle from a foreign tourist in India. The clever animal is seen casually sipping the drink, leading netizens to joke that it was collecting a ‘Tourist Tax’ in liquid form. The light-hearted encounter has left social media users in splits.

