ചെന്നൈ: തമിഴ്‌നാട്ടിലെ മദ്യവിൽപന ശാലകളിൽ പ്രായപരിധി സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തരവ്. 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി നിരോധിച്ചുകൊണ്ട് ടാസ്മാക് അധികൃതർ സർക്കുലർ പുറത്തിറക്കി.(Tamil Nadu Government Enforces Age Limit For Alcohol Sales)
2003-ലെ മദ്യനയ ചട്ടങ്ങൾ ഇനി മുതൽ കൂടുതൽ ശക്തമായി നടപ്പിലാക്കാനാണ് തീരുമാനം. മദ്യം വാങ്ങാൻ എത്തുന്നവരുടെ പ്രായത്തിൽ ജീവനക്കാർക്ക് എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ, പ്രായം തെളിയിക്കുന്ന സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടണം.
ഉത്തരവ് ലംഘിച്ച് പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്ന ജീവനക്കാർക്കെതിരെയും, നിയമം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഔട്ട്‌ലെറ്റ് മാനേജർമാർക്കെതിരെയും കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കും. നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. തമിഴക വെട്രി കഴകം (TVK) സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ, സംസ്ഥാനത്തെ 717 മദ്യവിൽപന ശാലകൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മദ്യപാനത്തിനെതിരെ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തുന്നത്.
Story Summary
In a move to curb underage drinking, the Tamil Nadu government has issued a strict circular mandating that TASMAC outlets must enforce the 2003 regulation prohibiting the sale of alcohol to anyone under 21. Employees are now required to demand identity proof for verification, with stern warnings of disciplinary action against those who fail to comply. This directive follows Chief Minister Joseph Vijay’s earlier order to close 717 TASMAC liquor shops across the state.

