Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaഔട്ട്‌ഡോർ പരസ്യരംഗത്ത് വിപ്ലവം കുറിക്കാൻ 'എനിതിങ് ഔട്ട് ഓഫ് ഹോം'; ആപ്പ്...

ഔട്ട്‌ഡോർ പരസ്യരംഗത്ത് വിപ്ലവം കുറിക്കാൻ ‘എനിതിങ് ഔട്ട് ഓഫ് ഹോം’; ആപ്പ് കൊച്ചിയിൽ പുറത്തിറക്കി | Anything Out of Home App Launch Kochi

🎙️ Latest Podcast

കൊച്ചി: ഔട്ട്‌ഡോർ അഡ്വർടൈസിംഗ് മേഖലയെ കൂടുതൽ സ്മാർട്ടും ലളിതവുമാക്കാൻ ലക്ഷ്യമിട്ടുള്ള ‘എനിതിങ് ഔട്ട് ഓഫ് ഹോം’ (Anything Out of Home App Launch Kochi) ഓൾ-ഇൻ-വൺ ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി. ആഡ്ടേക്കൻ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ഈ ആപ്പിന്റെ ഉദ്ഘാടനം കൊച്ചിയിൽ നടന്ന പ്രഥമ ‘ക്യാൻ ഇന്നസെന്റ് അവാർഡ്’ ചടങ്ങിൽ നടൻ ദിലീപ്, നടി ശ്വേത മേനോൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

പരസ്യദാതാക്കൾക്കും ഏജൻസികൾക്കും ഔട്ട്‌ഡോർ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ കൈകാര്യം ചെയ്യാൻ ഈ ആപ്പ് സഹായിക്കും. പരസ്യ വിപണന രംഗത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ വെച്ച് പ്രഥമ ക്യാൻ ഇന്നസെന്റ് അവാർഡ് നടൻ അജു വർഗീസ് ഏറ്റുവാങ്ങി.

മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ മുതിർന്ന താരങ്ങളായ ശ്രീലത നമ്പൂതിരി, ടി.ജി. രവി, വിജയരാഘവൻ, മണിയൻപിള്ള രാജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.കമ്പനി ഡയറക്ടർമാരായ സജിത്ത് എ.കെ, നജുമുദ്ദീൻ ഇല്യാസ്, ആദിൽ നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

News Summary: ‘Anything Out of Home,’ an all-in-one digital platform by Adtaken Pvt Ltd aimed at simplifying the outdoor advertising sector, was launched in Kochi. The app was inaugurated by actor Dileep and actress Shwetha Menon during the first ‘Can Innocent Award’ ceremony. Actor Aju Varghese received the debut award, while veterans Sreelatha Namboothiri, T.G. Ravi, Vijayaraghavan, and Maniyanpilla Raju were honored for completing 50 years in cinema. The platform aims to integrate outdoor marketing activities for both advertisers and agencies under a single digital umbrella.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.