HomeWorldബലാത്സംഗം ചെയ്ത ശേഷം ശവശരീരം പല്ലുകൾ കൊണ്ട് കടിച്ചു മുറിക്കാൻ ശ്രമിക്കുന്നു,...

ബലാത്സംഗം ചെയ്ത ശേഷം ശവശരീരം പല്ലുകൾ കൊണ്ട് കടിച്ചു മുറിക്കാൻ ശ്രമിക്കുന്നു, പരാജയപ്പെട്ടത്തോടെ കത്തി കൊണ്ട് മുറിച്ചു മാറ്റിയ മാംസം അവൻ ആസ്വദിച്ച് ഭക്ഷിക്കുന്നു; ‘ഇസെയ് സഗാവ’ എന്ന നരാധമന്റെ കഥ | Issei Sagawa

1956, ജപ്പാൻ, ഇസെയ് സഗാവ (Issei Sagawa) എന്ന ആറുവയസ്സുകാരൻ അവന്റെ ഗാഢനിദ്രയിലായിരുന്നു. എന്നാൽ, പെട്ടന്നായിരുന്നു ഉറക്കം തച്ചുകെടുത്തിയ ഒരു സ്വപനം അവൻ കാണുന്നത്. സഗാവയെയും സഹോദരനെയും ഒരു വലിയ പാത്രത്തിൽ വേവിക്കുന്നു. പേടിച്ചരണ്ട അവൻ ഉടൻ തന്നെ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു, അപ്പോഴാണ് തൻ കണ്ടത് വെറുമൊരു സ്വപനം മാത്രമാണ് എന്ന് അവന് മനസ്സിലാകുന്നത്. സഗാവ ഒരൽപ്പം ആശ്വസിച്ചു. സ്വപ്നത്തിന്റെ ചങ്ങലകൾ ഭേദിച്ച അവൻ ഉറക്കം ഉണർന്നെങ്കിൽ പോലും, അവന്റെ ഉള്ളിൽ അപ്പോൾ ഉടലെടുത്ത മോഹം ആ സ്വപ്നത്തേക്കാൾ ഭയാനകമായിരുന്നു. ഒരു മനുഷ്യനെ പാകം ചെയ്ത് കഴിച്ചാൽ എങ്ങനെയുണ്ടാകും. ആ ആറുവയസ്സുകാരന്റെ മനസ്സ് മൃഗീയ ചിന്തകളിലേക്ക് വഴിത്തിരിഞ്ഞു. മനുഷ്യന്റെ പച്ചമാംസത്തോടുള്ള ആസക്തി ഒരൊറ്റ രാത്രി കൊണ്ട് ആ ബാലന്റെ മനസ്സ് കിഴടക്കിയിരുന്നു.

സ്വന്തം സഹപാഠികളുടെ മാംസം കഴിച്ചാൽ എങ്ങനെയുണ്ടാകും എന്ന് ചിന്തിക്കാൻ തുടങ്ങി. മനുഷ്യ മാംസത്തിന്റെ രുചിയെ പറ്റി മാത്രമായി അവന്റെ ചിന്ത. ഏതൊരു മനുഷ്യനും ചിന്തിക്കുവാൻ പോലും അറയ്ക്കുന്ന വസ്തുതകൾ ആഗ്രഹിച്ച ഒരു ബാലൻ, ഇസെയ് സഗാവ. 30 വർഷത്തോളം ഭക്ഷിക്കുവാനായി ഒരു ഇരയെ തേടി അലയുന്നു. ഒടുവിൽ അയാളുടെ കെണിയിൽ കുരുങ്ങിയ സ്ത്രീയെ വീട്ടിനുറുക്കി കഷണങ്ങളാക്കി ഭക്ഷിക്കുന്നു. ഇത് ഇസെയ് സഗാവ എന്ന കോബെ കാനിബലിന്റെ കഥ (Kobe Cannibal).

1949 ൽ ജപ്പാനിലെ കോബെയിലാണ് ഇസെയ് സഗാവയുടെ ജനനം. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന് സഗാവയുടെ ജീവിതം അകെ മാറ്റിമറിക്കുന്നത് അവൻ ബാല്യത്തിൽ കണ്ട ആ സ്വപ്നമായിരുന്നു. സഗാവ വളരുന്നതിന് അനുസരിച്ച് മനുഷ്യമാംസത്തോടുള്ള അവന്റെ ആസക്തി വളർന്നു വലുതായി. എങ്ങനെയെങ്കിലും മനുഷ്യമാംസം ഭക്ഷിക്കണം എന്നത് മാത്രമായി അവന്റെ ചിന്ത. സഗാവയ്ക്ക് 24 വയസ്സുള്ളപ്പോൾ അവൻ ഒരു ജർമൻ സ്ത്രീയെ വഴിയോരത്ത് വച്ച് കാണുന്നു. അവൻ അത്രയും നാൾ എങ്ങനെയുള്ള ഒരു മനുഷ്യനെയാണോ ഭക്ഷിക്കുവൻ ആഗ്രഹിച്ചത് അത്തരത്തിൽ ഒരു സ്ത്രീ. പിന്നെ മുന്നും പിന്നും നോക്കിയില്ല, ആ സ്ത്രീ പിന്തുടർന്ന് അവളുടെ താമസസ്ഥലം വരെ എത്തുന്നു. രാത്രി ഏറെ വൈകിക്കാണും. അവൾ ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം പതിയെ ജനാലകളിലൂടെ സഗാവ അവളുടെ വീട്ടിനുള്ളിൽ കടക്കുന്നു. പതിയെ അവളുടെ മുറിക്കുളിൽ കടക്കുന്നു. എന്നാൽ മുറിയിൽ മറ്റൊരോ നിൽക്കുന്നത് കണ്ട പെൺകുട്ടി ഉച്ചത്തിൽ നിലവിളിക്കുന്നു. അതോടെ സഗാവ അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെടുന്നു. പെൺകുട്ടിയെ ഭക്ഷിക്കണം എന്ന മോഹത്തോടെയാണ് അവൻ ആ വീട്ടിനുള്ളിൽ കടന്നത്. എന്നാൽ ഒരു മനുഷ്യനെ എങ്ങനെ ഭക്ഷിക്കും എന്നതിനെ കുറിച്ച് അവന് യാതൊരു അറിവോ ബോധമോ ഉണ്ടായിരുന്നില്ല. ഒരുപക്ഷെ മറിച്ചായിരുന്നെങ്കിൽ ആ പെൺകുട്ടി അവന്റെ ആമാശയത്തിൽ അടിഞ്ഞേനെ.

 

ഈ സംഭവത്തിന് ശേഷം സഗവ ഒരു സൈക്കാട്രിസ്റ്റിനെ പോയി കാണുന്നു. അന്ന് രാത്രി സംഭവിച്ച കാര്യങ്ങൾ അവൻ ഡോക്ടറോട് വ്യക്തമാകുന്നു. ബല്യത്തിലെ സ്വപ്നവും അതിന് ശേഷം മനുഷ്യ മാംസത്തോടുള്ള അത്യർത്തിയും. സഗാവ വിവരിച്ച കാര്യങ്ങൾ കേട്ട ഡോക്ടർ വരെ അമ്പരന്ന് പോയി. സഗാവയുടെ മാനസിക അവസ്ഥ വളരെ മോശമാണ്, കാര്യങ്ങൾ കൈവിട്ട് പോകുന്ന ഗതിയും. വിവരം ഡോക്ടർ സഗാവയുടെ വീട്ടുകാരെ അറിയിക്കുന്നു. എന്നാൽ സഗാവയുടെ വീട്ടുകാർ ഡോക്ടർ ഗൗരവത്തോടെ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ചെവികൊണ്ടില്ല. മകന്റെ മാനസിക നിലയിലേയ്ക്ക് യാതൊരു തകരാറുമില്ല എന്ന് സഗാവയുടെ പിതാവ് വാദിക്കുന്നു. തുടർന്ന് ഇനിയും മകൻ നാട്ടിൽ തന്നെ തുടർന്നാൽ ഡോക്ടർ പറഞ്ഞ വസ്തുതകൾ നാടാകെ പരക്കും എന്ന് ഭയന്ന് ഉപരിപഠനത്തിനായി സഗാവയെ പാരിസിലേക്ക് അയക്കുന്നു.

അങ്ങനെ 1977 ൽ സഗാവ പാരിസിൽ എത്തുന്നു, അവിടെ സാഹിത്യത്തിൽ പിഎച്ച്ഡി എടുക്കുവാനുള്ള ഒരുക്കത്തിലായിരുന്നു അവൻ. പഠനം മുന്നോട്ട് പോയി സമാന രീതിയിൽ അവന്റെ ചിന്തകളും. മനുഷ്യ മാംസം തിന്നണം എന്ന ആസക്തി അവനിൽ അധികരിച്ചു. നന്നേ മെലിഞ്ഞ ശരീരവും, ഉണങ്ങിയ കാലുകൾ ഉള്ള സഗാവ കരുതിയിരുന്നത് അതിസുന്ദരിയായ ഒരു സ്ത്രീയെയാണ് താൻ ഭക്ഷിക്കുന്നത് എങ്കിൽ താനും അതുപോലെ സുന്ദരനാകും എന്നാണ്. പാരിസിൽ ഉടനീളം സഗാവ അയാളുടെ സങ്കൽപ്പത്തിലെ ഇരയെ തേടി നടന്നു. ഒടുവിൽ അത് സംഭവിക്കുന്നു, റെനീ ഹാർട്ടെവെൽറ്റ് (Renée Hartevelt) എന്ന ഡച്ചുകാരിയെ കണ്ടുമുട്ടുന്നു. അത്രയും കാലം അയാൾ തേടി നടന്ന ഇരയുടെ എല്ലാ ഭാവലക്ഷണങ്ങളും റെനീയിൽ അടങ്ങിയിരുന്നു. നല്ല പൊക്കം, വെളുത്ത നിറം, റെനീയെ ഭക്ഷിച്ചാൽ തീർച്ചയായും താൻ നേരിടുന്ന എല്ലാ ശാരീരിക പോരായ്മക്കൾക്കും അതൊരു പരിഹാരമാകുമെന്ന് അയാൾ ഉറച്ചു വിശ്വസിച്ചു.

സഗാവ പഠിച്ചിരുന്ന അതെ സർവ്വകലാശാലയിലായിരുന്നു റെനീയും പഠിച്ചിരുന്നത്. അതുകൊണ്ടു തന്നെ റെനീയോട് അടുക്കുക എന്നത് സഗാവയെ സംബന്ധിച്ചടുത്തോളം വളരെ എളുപ്പമായിരുന്നു. പതിയെ പതിയ സഗാവ റെനീയുമായി അടുക്കുന്നു. കപട സൗഹൃദം നടിച്ച് അയാൾ അവളുടെ അടുത്ത് കൂടുന്നു. ഒരിക്കൽ സഗാവ റെനീയെ അയാളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു. അന്ന് തന്നെ അവളെ കൊന്നു തിന്നണം എന്ന ലക്ഷ്യമായിരുന്നു അവന്റെ ഉള്ളിൽ. എന്നാൽ സഗാവയുടെ കണക്കുട്ടലുകൾ പാളി. അയാൾ വിചാരിച്ചത് പോലെയൊന്നും നടന്നില്ല. എന്നാൽ തോറ്റ് പിന്മാറാൻ അയാൾ തയ്യാറായിരുന്നില്ല, അയാൾ റെനീയെ വീണ്ടും വീട്ടിലേക്ക് ക്ഷണിക്കുന്നു. 1981 ജൂൺ 11 ന് റെനീ സഗാവയുടെ വീട്ടിൽ എത്തുന്നു. ഇത്തവണ കൈയിൽ കരുതിയ തോക്ക് കൊണ്ട് റെനീയുടെ തലയിൽ വെടിവയ്ക്കുന്നു. വെടി കൊണ്ട് തൽക്ഷണം റെനീ കൊല്ലപ്പെടുന്നു. വെടി കൊണ്ട് വീണ റെനീയെ സഗാവ ബലാത്സംഗം ചെയുന്നു. ശേഷം ശവശരീരം പല്ലുകൾ കൊണ്ട് കടിച്ചു മുറിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് പരാജയപ്പെട്ടത്തോടെ കത്തി കൊണ്ട് റെനീയുടെ നിതംബം വെട്ടിയെടുക്കുന്നു. ശേഷം മുറിച്ചു മാറ്റിയ മാംസം അവൻ കൈകൾ കൊണ്ട് പുറത്തെടുക്കുന്നു. അത് അവൻ ആസ്വദിച്ച് ഭക്ഷിക്കുന്നു.
അവളുടെ മാറിടം, മുഖം, നിതംബം, പാദങ്ങൾ, തുടകൾ, കഴുത്ത് എന്നിവയുടെ ഭൂരിഭാഗവും പച്ചയായും വേവിച്ചും ഭക്ഷിക്കുന്നു. ബാക്കി അവശേഷിച്ച ശരീര ഭാഗങ്ങൾ വെട്ടി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നു. അങ്ങനെ രണ്ട് ദിവസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് റെനീയുടെ മാനസം അയാൾ ഭക്ഷിക്കുന്നു. ഇങ്ങനെ മാംസം അറുത്തെടുക്കുന്നതും അവ ഭക്ഷിക്കുന്നതിന്റെയും ചിത്രങ്ങൾ സഗാവ പകർത്തി സൂക്ഷിക്കുന്നു. റെനീയുടെ അവശേഷിച്ച ശരീര ഭാഗങ്ങൾ അഴുകാൻ തുടങ്ങി.

ഇനി ഭക്ഷ്യയോഗ്യമല്ല എന്ന് മനസ്സിലാക്കിയ സഗാവ രണ്ട് സ്യൂട്ട്കേസുകളിലായി അവ നിറയ്ക്കുന്നു. ശേഷം തൊട്ട് അടുത്തുള്ള പാർക്കിലേക്ക് സ്യൂട്ട്കേസ് വലിച്ച് ഇഴച്ചു കൊണ്ടുപോകുന്നു. എന്നാൽ സ്യൂട്ട്കേസിൽ നിന്നും രക്തം വാർന്നൊഴുകുന്നത് ഏതാനം മനുഷ്യരുടെ ശ്രദ്ധയിൽപ്പെടുന്നു. ചിലർ സഗാവയെ തടഞ്ഞു നിർത്തുന്നു, സ്യൂട്ട്കേസിൽ എന്താണ് എന്ന് അവർ ചോദിച്ചപ്പോൾ പല കള്ളങ്ങളും സഗാവ മെനയുവാൻ തുടങ്ങി. സഗാവയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ആൾക്കൂട്ടം പോലീസിനെ വിവരം അറിയിക്കുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ് സ്യൂട്ട്കേസ് പരിശോധിച്ചപ്പോഴാണ് ഭാഗികമായി അഴുകിയ മനുഷ്യ മാംസം കാണുവാൻ ഇടയായത്. ചുറ്റിനും കണ്ടു നിന്നവർ ഞെട്ടി. സഗാവയെ പോലീസ് അറസ്റ്റ് ചെയുന്നു.
പോലീസ് കസ്റ്റഡയിൽ ഇരിക്കവേ സഗാവ നടന്നത് എല്ലാം തുറന്നു പറയുന്നു.

” എനിക്ക് അവളെ കൊല്ലണം എന്നില്ലായിരുന്നു. അവളുടെ മാംസം കഴിക്കണം എന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളു.”

എങ്ങനെയാണ് റെനീയേ കൊലപ്പെടുത്തിയത്, കൊലപ്പെടുത്തിയത് ശേഷം എന്തൊക്കെ ചെയ്തു എന്ന് എല്ലാം അയാൾ ഓരോന്നായി എടുത്ത് പറഞ്ഞു വിവരിക്കുന്നു. കുറ്റബോധമോ ഖേദമോ അയാളുടെ വാക്കുകളിൽ ലേശം പോലും കലർന്നിട്ടില്ലായിരുന്നു. സഗാവ അറസ്റ്റിലായി രണ്ടു വർഷങ്ങ്ൾക്ക് ശേഷമാണ് കോടതിയിൽ കേസ് പരിഗണിക്കുന്നത്. സഗാവ നിയമപരമായി ഭ്രാന്തനാണെന്നും വിചാരണ നേരിടാൻ യോഗ്യനല്ലെന്നും കണ്ടെത്തിയ കോടതി അയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ അനിശ്ചിതമായി തടങ്കലിൽ അടയാക്കുവാൻ ഉത്തരവിടുന്നു. മാനസിക രോഗി എന്ന് കാട്ടി ഫ്രഞ്ച് കോടതി സഗാവയെ കുറ്റവിമുക്തനാകുന്നു. ഒടുവിൽ തിരികെ സഗാവ ജപ്പാനിൽ മടങ്ങിയെത്തുന്നു. അവിടെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കുറച്ചു നാൾ കഴിയുന്നു. ലൈംഗിക വൈകൃതമാണ് കൊലപാതകത്തിനുള്ള ഏക പ്രേരണയെന്ന് കണ്ടെത്തി അവിടെ നിന്നും അയാൾ മോചിതനായി. സഗാവ സ്വതന്ത്രമായി വിഹരിക്കാൻ തുടങ്ങി.

ജപ്പാനിലെ സഗാവ്യ്ക്ക് ലഭിച്ച പ്രശസ്തി അയാളെ നിരവധി ടിവി ഷോകളുടെ മുഖ്യാതിഥിയായി വരെ കൊണ്ടിതിക്കുന്നു. ഒരു സാധു പെൺകുട്ടിയെ കൊന്നു തിന്ന കൊലയാളിക്ക് ജപ്പാനിൽ ലഭിച്ച ജനപ്രീതി ചിന്തകൾക്ക് അപ്പുറമാണ്. റസ്റ്റോറന്റ് ഉദ്ഘാടനത്തിന് അതിഥിയായി പോലും സഗാവയെ ക്ഷണിച്ചിരുന്നു. ഒരു അഭിമുഖത്തിൽ സഗാവ പറഞ്ഞത്, തനിക്ക് ഇപ്പോഴും സുന്ദരിയായ സ്ത്രീയുടെ ശരീരം കഴിക്കാൻ ഇഷ്ടമാണ്, മരിക്കുന്നതിന് മുമ്പ് തീർച്ചയായും അങ്ങനെ ചെയ്യുമെന്നാണ്. 2022 നവംബർ 24 ന്, എഴുപത്തിമൂന്നാം വയസ്സിൽ സഗാവ മരണപ്പെടുന്നു.

Summary: Issei Sagawa (1949–2022), infamously known as the “Kobe Cannibal,” was a Japanese murderer and cannibal who gained worldwide notoriety for killing and eating a Dutch student in Paris in 1981. He is a controversial figure primarily because he never served prison time for the crime and spent decades as a minor celebrity in Japan.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...