Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala'ഭരണത്തുടർച്ചയിൽ ഇനിയൊന്നും പറയാനില്ല': സാഹിത്യ അക്കാദമി പ്രസിഡൻ്റ് സ്ഥാനം രാജിവച്ച് K...

‘ഭരണത്തുടർച്ചയിൽ ഇനിയൊന്നും പറയാനില്ല’: സാഹിത്യ അക്കാദമി പ്രസിഡൻ്റ് സ്ഥാനം രാജിവച്ച് K സച്ചിദാനന്ദൻ | K Satchidanandan Resigns

🎙️ Latest Podcast

തൃശൂർ: കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ. സച്ചിദാനന്ദൻ രാജിവെച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് ഇമെയിൽ വഴിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇടതുപക്ഷത്തിന് നേരിട്ട കനത്ത തിരിച്ചടിയെക്കുറിച്ചുള്ള വിമർശനങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.(K Satchidanandan Resigns As Kerala Sahitya Akademi President Slams LDF After Election Defeat)

ഇത് ഇടതുപക്ഷം അല്ലാതായി എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇടതുപക്ഷ ചിന്താഗതിയുള്ള മനുഷ്യർ തന്നെ എൽഡിഎഫിനെതിരെ വോട്ട് ചെയ്തതെന്ന് സച്ചിദാനന്ദൻ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ നടന്നത് രണ്ട് വലതുപക്ഷ കക്ഷികൾ തമ്മിലുള്ള മത്സരമായിരുന്നുവെന്ന് ശരിയായ ഇടതുപക്ഷക്കാർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനി ഒരു തിരിച്ചുവരവ് വേണമെങ്കിൽ പാർട്ടികൾ ആശയപരമായും വർഗ്ഗപരമായും അടിമുടി മാറേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഒരു മുന്നണിക്ക് തന്നെ തുടർച്ചയായി ഭരണം ലഭിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്ന തന്റെ പഴയ നിലപാട് അദ്ദേഹം ആവർത്തിച്ചു. അശോകൻ ചരുവിലും സച്ചിദാനന്ദനൊപ്പം രാജി സമർപ്പിച്ചു. ഭരണത്തുടർച്ചയെ സംബന്ധിച്ച കാര്യങ്ങളിൽ ഇനി തനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം.

Story Summary

Poet K. Satchidanandan resigned as President of the Kerala Sahitya Akademi following the LDF’s poll defeat, along with Vice President Ashokan Charuvil. Satchidanandan criticized the LDF, stating that people voted against them as they ceased to be truly “Left” and warned that a radical ideological shift is needed for a comeback.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.