Home⁠Tamil Nadu Electionതമിഴ്നാട്ടിൽ 'വിജയ്' തരംഗം: തന്ത്രപരമായ നീക്കവുമായി വിജയ്, കൂട്ടരാജിവെച്ച് പ്രതിരോധിക്കുമെന്ന് TVK...

തമിഴ്നാട്ടിൽ ‘വിജയ്’ തരംഗം: തന്ത്രപരമായ നീക്കവുമായി വിജയ്, കൂട്ടരാജിവെച്ച് പ്രതിരോധിക്കുമെന്ന് TVK | Vijay Threatens Mass Resignation

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും വിജയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ നടക്കുന്ന നീക്കങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറിക്ക് കാരണമാകുന്നു. ഡിഎംകെയും അണ്ണാ ഡിഎംകെയും കൈകോർത്ത് സർക്കാരുണ്ടാക്കിയാൽ തന്റെ 107 എംഎൽഎമാരും കൂട്ടരാജിവെയ്ക്കുമെന്ന വിജയിന്റെ മുന്നറിയിപ്പ് ദ്രാവിഡ പാർട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്.(Vijay Threatens Mass Resignation As DMK And AIADMK Plan Alliance To Block TVK)

118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ 10 പേരുടെ കുറവാണ് നിലവിൽ ടിവികെയ്ക്കുള്ളത്. ഇതിനിടെ ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ബാക്കി ആറ് സീറ്റുകൾക്കായി വിസികെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുമായി വിജയ് ചർച്ച നടത്തുകയാണ്. ഈ പാർട്ടികൾ കൂടി പിന്തുണച്ചാൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എന്നാൽ ഇതിന് തടയിടാൻ ഡിഎംകെയും അണ്ണാ ഡിഎംകെയും ഒന്നിച്ചാൽ അത് ജനവിധിയോടുള്ള വഞ്ചനയായി ചിത്രീകരിക്കപ്പെടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ടിവികെ എംഎൽഎമാർ കൂട്ടമായി രാജിവെച്ചാൽ അത് സംസ്ഥാനത്ത് പകുതിയോളം സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പിന് വഴിവെയ്ക്കും. ഇത് സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. മുസ്ലീം ലീഗ് ഡിഎംകെയെ പിന്തുണയ്ക്കുമെന്ന് സൂചിപ്പിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Story Summary

The political crisis in Tamil Nadu deepens as Vijay threatens a mass resignation of his 107 MLAs if the DMK and AIADMK form an alliance to keep him out of power. As VCK and IUML prepare to announce their stance, the potential for 107 by-elections looms large, making Vijay a formidable political force.

Clickable Info Box

Latest updates

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...