Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeCrimeകൊച്ചിയിൽ സുഹൃത്തിന് നേർക്ക് കത്തികാട്ടി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം: പ്രതികൾ...

കൊച്ചിയിൽ സുഹൃത്തിന് നേർക്ക് കത്തികാട്ടി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം: പ്രതികൾ പിടിയിൽ | Two Men Arrested

🎙️ Latest Podcast

കൊച്ചി: നഗരമധ്യത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി രാഹുൽ, തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു ആക്രമണം.(Two Men Arrested In Kochi For Attempting To Assault Woman Near Railway Station)

മദ്യലഹരിയിലായിരുന്ന പ്രതികൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിൽക്കുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും വളയുകയായിരുന്നു. സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാറ്റിനിർത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം.

എന്നാൽ യുവതി പ്രതികളിലൊരാളുടെ കൈയ്യിൽ ശക്തിയായി കടിക്കുകയും കുതറി ഓടി രക്ഷപ്പെടുകയുമായിരുന്നു. യുവതി ഉടൻ തന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രതികളെ പിടികൂടി.

Story Summary

Two men were arrested in Kochi for attempting to sexually assault a woman after threatening her male friend with a knife near South Railway Station. The woman managed to escape by biting the attacker’s hand and immediately alerting the police control room.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.