Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKeralaപാലക്കാട് കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു...

പാലക്കാട് കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു | Well Cleaning Accident Kerala

🎙️ Latest Podcast

പാലക്കാട്: കിണർ നന്നാക്കുന്നതിനിടെ മുകളിൽ നിന്ന് സ്ലാബ് അടർന്നു വീണ് യുവാവിന് ദാരുണാന്ത്യം (Well Cleaning Accident Kerala). ചെത്തല്ലൂർ കൊട്ടിലിങ്ങൽ അബ്ദുൽ ജബ്ബാറിന്റെ മകൻ റിയാസ് (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പൂവ്വത്താണി അരിക്കാട്ടുപറമ്പിൽ ഷമീറിന്റെ വീട്ടിലെ കിണറിലാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞ ദിവസം ഇതേ കിണർ വൃത്തിയാക്കാൻ റിയാസ് എത്തിയിരുന്നു. എന്നാൽ ജോലി പൂർത്തിയാകാത്തതിനെ തുടർന്ന് ഇന്ന് രാവിലെ ബാക്കി പണികൾക്കായി കിണറ്റിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. റിയാസ് കിണറ്റിൽ ആയിരുന്ന സമയത്ത് മുകളിൽ നിന്ന് സ്ലാബ് പൊട്ടി ദേഹത്തേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് റിയാസിനെ പുറത്തെടുത്ത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Story Summary: A 35-year-old youth named Riyas, son of Abdul Jabbar, died in Palakkad after a well slab collapsed on him while he was cleaning it. The accident occurred on Thursday morning at a house in Poovathani. Despite being rushed to a private hospital in Perinthalmanna, his life could not be saved.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.