മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മലപ്പുറം തവനൂരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു (Tavanur Election News). തവനൂർ പെരുന്തല്ലൂരിലാണ് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മിണ്ടാപ്രാണിയോട് ക്രൂരത കാട്ടിയ സംഭവം നടന്നത്. കെ.ടി. ജലീലിന്റെ പരാജയം ആഘോഷിക്കാനെന്ന പേരിലായിരുന്നു മുസ്ലീം ലീഗ് പ്രവർത്തകരുടെ ഈ വിവാദ നടപടി.
‘തെളിനീർ ചിന്തകൻ’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് തിരൂർ പൊലീസ് കേസെടുത്തത്. ആടിന്റെ അറുത്തെടുത്ത തലയുമായി റോഡിലൂടെ പരസ്യമായി നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ ഈ പ്രൊഫൈൽ വഴി പ്രചരിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്.
വിശാഖ് കെ. വിശ്വൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്. രാഷ്ട്രീയ ആഘോഷങ്ങൾക്കായി ഇത്തരം പ്രാകൃത രീതികൾ അവലംബിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമാണ്.
Story Summary: Tirur police registered a case against Muslim League workers for beheading a goat and parading its head as part of an election victory celebration in Tavanur. The incident, which went viral on social media via the ‘Thelineer Chinthakan’ Facebook profile, sparked widespread outrage following a complaint.

