HomeNationalതമിഴ്‌നാട്ടിൽ വിജയ് യുഗം; മേയ് 7-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും? |...

തമിഴ്‌നാട്ടിൽ വിജയ് യുഗം; മേയ് 7-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും? | Vijay Tamil Nadu CM

ചെന്നൈ: ദശകങ്ങൾ നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിലെ ദ്വിമുഖാധിപത്യം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് (Vijay Tamil Nadu CM). മേയ് 7-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് വിജയ്‍യുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ, സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാണ് വിജയ്‌യുടെ നീക്കം.

അതേസമയം , കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 133 സീറ്റുകൾ നേടിയ ഡിഎംകെ ഇത്തവണ 59 സീറ്റുകളിലേക്ക് ഒതുങ്ങി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. മത്സരിച്ച രണ്ടിടത്തും (പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്) വിജയ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.

1977-ന് ശേഷം ഡിഎംകെയോ എഐഎഡിഎംകെയോ അല്ലാത്ത ഒരു പാർട്ടി തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുന്നത് ഇതാദ്യമാണ്.

ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് വിജയ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അദ്ദേഹത്തിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ തുടങ്ങിയ പാർട്ടികൾ വിജയ്‍യുടെ സർക്കാരിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി തമിഴ്‌നാടിന്റെ അമരത്തെത്തുന്ന എംജിആർ, ജയലളിത എന്നിവരുടെ നിരയിലേക്കാണ് ‘ദളപതി’ വിജയ് ഇതോടെ നടന്നുകയറുന്നത്.

Story Summary: TVK chief Vijay is set to be sworn in as the new Chief Minister of Tamil Nadu on May 7 at the Jawaharlal Nehru Indoor Stadium, Chennai. Emerging as the single largest party with 108 seats, TVK ended the long-standing DMK-AIADMK dominance in the state.

WhatsApp Channel Banner

Latest updates

കേന്ദ്രം വിളിച്ചു ചേർക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്:...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർക്കുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ...

ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതി: ADGP MR അജിത്...

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

നിതിൻ രാജിൻ്റെ മരണം: മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ...

‘പിക്കാക്സ് പർവതനിരകളിലെ ആണവ കേന്ദ്രം തകർക്കും’: ഇറാന് മുന്നറിയിപ്പുമായി...

വാഷിംഗ്ടൺ: ഇറാന്റെ അതീവ സുരക്ഷിതമായ പിക്കാക്സ് പർവതനിരകളിലെ ആണവ സമുച്ചയം ലക്ഷ്യമിട്ട് ഉടൻ കനത്ത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി വൈറ്റ് ഹൗസിൽ നടത്തിയ...

‘അനുകൂല നടപടി ഇല്ലാത്തതിനാലാണ് മാർച്ചിലേക്ക് നീങ്ങിയത്, വിഷയം പാർലമെൻ്റിൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെന്റിലും തെരുവിലും ഒരുപോലെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) ആരംഭിച്ച പ്രക്ഷോഭത്തിന്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...