കൊച്ചി: സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്കിടയിൽ തരംഗമാകുന്ന മൈക്രോഡ്രാമകളുടെ (ചെറിയ സീരീസ് വീഡിയോകൾ) വലിയ സാധ്യതകൾ മുൻനിർത്തി വോഡഫോൺ ഐഡിയയുടെ ‘വി മൂവീസ് & ടിവി’ മൈക്രോഡ്രാമ സേവനം ആരംഭിച്ചു (Vi Movies & TV Micro-drama). ബുള്ളറ്റ് മൈക്രോഡ്രാമ ആപ്പുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ വി ആപ്പിലൂടെ തികച്ചും സൗജന്യമായി ഉപഭോക്താക്കൾക്ക് ഈ വീഡിയോകൾ ആസ്വദിക്കാം.
ഇന്ത്യയിൽ മൈക്രോഡ്രാമ വിപണി അതിവേഗം വളരുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2025-ലെ കണക്കനുസരിച്ച് ആഗോള മൈക്രോഡ്രാമ ഡൗൺലോഡുകളുടെ 11 ശതമാനവും (ഏകദേശം 3.5 കോടി) ഇന്ത്യയിൽ നിന്നാണ്. ഇന്ത്യൻ മൈക്രോഡ്രാമ വിപണി 2026-ഓടെ 1.5 ബില്യൺ ഡോളറായും 2030-ഓടെ 4.5 ബില്യൺ ഡോളറായും വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
യുവാക്കളും രണ്ടും മൂന്നും നിര നഗരങ്ങളിലെ താമസക്കാരുമാണ് ഇത്തരം വീഡിയോകളുടെ പ്രധാന പ്രേക്ഷകർ. പ്രതിദിനം 40 മുതൽ 90 മിനിറ്റ് വരെ ആളുകൾ മൈക്രോഡ്രാമകൾക്കായി ചെലവഴിക്കുന്നുണ്ട്.
ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ആമസോൺ എംഎക്സ് പ്ലെയർ തുടങ്ങി 20-ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളും 400-ലധികം ലൈവ് ടിവി ചാനലുകളും ഇപ്പോൾ വി ആപ്പിൽ ലഭ്യമാണ്. പുതിയ മാറ്റത്തോടെ റൊമാൻസ്, ഡ്രാമ, ത്രില്ലർ, കോമഡി വിഭാഗങ്ങളിലായി വിവിധ ഭാഷകളിൽ മൈക്രോഡ്രാമകളും ആസ്വദിക്കാം.
പ്രധാന സീരീസുകൾ:
ലേഡി ബോസ്: മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ ലഭ്യമാണ്.
ഓട്ടോരാജ: തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ.
റിക്ഷാ റോമിയോ: ഹിന്ദിയിലും ഇംഗ്ലീഷിലും.
സ്വീറ്റ് 16: ബംഗാളിയിൽ.
കോമഡി കപ്പിൾ: ഹിന്ദിയിൽ.
വ്യത്യസ്ത വിനോദ ശൈലികൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കി രാജ്യത്തെ മികച്ച കണ്ടന്റ് അഗ്രഗേറ്റർ എന്ന നിലയിലുള്ള സ്ഥാനം ഉറപ്പിക്കാനാണ് വോഡഫോൺ ഐഡിയ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Story Summary: Vodafone Idea’s Vi Movies & TV has entered the micro-drama space in partnership with Bullet Micro-drama app. This service, initially free, targets the rapidly growing micro-drama market in India, which is projected to reach $1.5 billion by 2026.

