Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026മണലൂരിൽ വില്ലനായത് അപരൻ: 126 വോട്ട് വിനയായത് TN പ്രതാപന്, C...

മണലൂരിൽ വില്ലനായത് അപരൻ: 126 വോട്ട് വിനയായത് TN പ്രതാപന്, C രവീന്ദ്രനാഥിന് നാടകീയ വിജയം | Manalur Election Result

🎙️ Latest Podcast

തൃശൂർ: ഉദ്വേഗഭരിതമായ വോട്ടെണ്ണലിനൊടുവിൽ മണലൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന് അട്ടിമറി വിജയം. വെറും 126 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് കരുത്തൻ ടി.എൻ. പ്രതാപനെ രവീന്ദ്രനാഥ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ലീഡ് നില മാറിമറിഞ്ഞ മണ്ഡലത്തിൽ രാത്രി വൈകിയാണ് അന്തിമ ഫലം പുറത്തുവന്നത്.(Manalur Election Result 2026 C Ravindranath Wins TN Prathapan Lost By 126 Votes)

വോട്ട് നില പരിശോധിക്കുമ്പോൾ ടി.എൻ. പ്രതാപന്റെ പരാജയത്തിന് പിന്നിൽ അപരൻ നേടിയ വോട്ടുകൾ നിർണ്ണായകമായെന്ന് വ്യക്തമാകുന്നു. പ്രൊഫ. സി. രവീന്ദ്രനാഥ് 65,337 വോട്ടുകൾ നേടിയപ്പോൾ ടി.എൻ. പ്രതാപന് 65,211 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ പ്രതാപന്റെ അപരനായി മത്സരിച്ച പ്രതാപൻ 184 വോട്ടുകൾ നേടി. ഈ വോട്ടുകൾ വിജയത്തിൽ നിർണായകമായിരുന്നു.

Story Summary

In a nail-biting finish, LDF candidate Prof. C. Ravindranath won the Manalur constituency by a thin margin of 126 votes. UDF’s TN Prathapan lost primarily due to his namesake dummy candidate (aparan), who secured 184 votes. Despite demands for a recount of VVPATs and postal ballots, the result remained unchanged in favor of the LDF.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.