പുളിക്കൽ വലിയ പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പ്രദായിനിയായ ലക്ഷ്മീദേവിയുടെ പ്രീതിക്കായി സർവ്വൈശ്വര്യ പൂജ (Sarvaishwarya Pooja) നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഭക്തർ പൂജയിൽ പങ്കെടുത്തു. ലക്ഷ്മീ ദേവിയുടെ പ്രീതിക്കായി ഓരോരുത്തരും മുന്നിൽ തെളിയിച്ച വിളക്കിലേക്ക് ദേവിയെ ആവാഹിച്ച് പൂജിക്കുന്ന പ്രത്യേക പൂജയാണ് സർവ്വൈശ്വര്യ പൂജ. കോഴിക്കോട് കക്കോടി സുദേവൻ നമ്പൂതിരി സർവ്വൈശ്വര്യ പൂജക്ക് കാർമ്മികത്വം വഹിച്ചു. ക്ഷേത്ര മേൽശാന്തി മുതുവല്ലൂർ ഹരിദാസൻ നമ്പൂതിരി വിശേഷാൽ പൂജകൾ നടത്തി. ക്ഷേത്ര ഭാരവാഹികൾ, അയ്യപ്പ ഭക്തർ എന്നിവർ നേതൃത്വം വഹിച്ചു.
സർവ്വൈശ്വര്യ പൂജ നടത്തി | Sarvaishwarya Pooja
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.



