Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026കളമശ്ശേരിയിൽ നാടകീയ രംഗങ്ങൾ: സ്ട്രോങ്ങ് റൂം താക്കോൽ കാണാനില്ല, പൂട്ട് പൊളിക്കാൻ...

കളമശ്ശേരിയിൽ നാടകീയ രംഗങ്ങൾ: സ്ട്രോങ്ങ് റൂം താക്കോൽ കാണാനില്ല, പൂട്ട് പൊളിക്കാൻ നീക്കം | Kalamassery Strong Room Key

🎙️ Latest Podcast

കൊച്ചി: വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കളമശ്ശേരി മണ്ഡലത്തിൽ അനിശ്ചിതത്വം. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാതായതാണ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രതിനിധികളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. താക്കോലിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.(Kalamassery Strong Room Key missing election result delay)

താക്കോൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, സ്ട്രോങ്ങ് റൂമിന്റെ പൂട്ട് തകർക്കുന്നതിനെക്കുറിച്ച് റിട്ടേണിംഗ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും ആലോചിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട താക്കോൽ കാണാതായത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്നാണ് ആരോപണം. ഈ തടസ്സം കാരണം കളമശ്ശേരിയിലെ വോട്ടെണ്ണൽ നിശ്ചിത സമയത്തേക്കാൾ വൈകാൻ സാധ്യതയുണ്ട്. കളമശ്ശേരി പോസ്റ്റൽ ബാലറ്റ് പുറത്തേക്ക് എത്തിച്ചു. പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച മുറിയും മറ്റൊരു മുറിയും തുറന്നിട്ടുണ്ട്. എന്നാൽ, ഇനി പ്രധാനപ്പെട്ട ഒരു മുറി കൂടെയാണ് തുറക്കാനുള്ളത്.

Story Summary

Counting of votes in the Kalamassery constituency faced a sudden delay as the key to the strong room went missing. Officials are now considering breaking the lock in the presence of political agents to ensure the counting starts on time.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.