Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026കേരളത്തിൽ അട്ടിമറി വിജയം ഉറപ്പ്; നിയമസഭയിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് രാജീവ്...

കേരളത്തിൽ അട്ടിമറി വിജയം ഉറപ്പ്; നിയമസഭയിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar BJP

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar BJP). അപ്രതീക്ഷിത മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടുമെന്നും ശക്തികേന്ദ്രങ്ങളിൽ വിജയം സുരക്ഷിതമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അവകാശപ്പെട്ടു. എക്സിറ്റ് പോൾ ഫലങ്ങൾ പാർട്ടിക്ക് അനുകൂലമാണെന്നും മാറ്റത്തിനായി വോട്ട് ചെയ്തവർ ബിജെപിയെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതു-വലതു മുന്നണികളുടെ ഭരണത്തിൽ മടുത്ത ജനങ്ങൾ ബിജെപിയെ മൂന്നാം രാഷ്ട്രീയ ശക്തിയായി അംഗീകരിച്ചിരിക്കുന്നു. പകുതിയിലേറെ മണ്ഡലങ്ങളിൽ നടന്ന അതിശക്തമായ പോരാട്ടത്തിൽ അപ്രതീക്ഷിത വിജയങ്ങൾ ബിജെപി സ്വന്തമാക്കും.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയും ഇടതുപക്ഷത്തിന്റെ പത്തുവർഷത്തെ ഭരണപരാജയവും കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയവും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും- അദ്ദേഹം പറഞ്ഞു.

മാസങ്ങളായി താഴെത്തട്ടിൽ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം വോട്ടെണ്ണലിൽ പ്രകടമാകുമെന്നും ‘വികസിത കേരളം’ എന്ന ലക്ഷ്യം മലയാളികൾ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ഭരണമാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയവർ ബിജെപിക്ക് കരുത്താകുമെന്നും വലിയ ആത്മവിശ്വാസത്തോടെയാണ് ഫലത്തിനായി കാത്തിരിക്കുന്നതെന്നും സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

Story Summary: BJP State President Rajeev Chandrasekhar expressed high confidence in a major breakthrough for the party in the Kerala Assembly elections. He claimed that the NDA would secure unexpected upset victories and emerge as a strong political force, ending the traditional LDF-UDF dominance.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.