HomeKeralaമലപ്പുറത്ത് ജപ്പാൻ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് | Japanese...

മലപ്പുറത്ത് ജപ്പാൻ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ് | Japanese Encephalitis Malappuram

മലപ്പുറം: കണ്ണമംഗലം പഞ്ചായത്തിൽ രണ്ട് പേർക്ക് ജപ്പാൻ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു (Japanese Encephalitis Malappuram). 60-ഉം 70-ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെങ്കിലും, മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്തിലെ 17, 21 വാർഡുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.

ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രോഗബാധിതരുടെ വീടിന് അര കിലോമീറ്റർ ചുറ്റളവിൽ പനി സർവ്വേ പൂർത്തിയാക്കി.കൊതുകുകളിലൂടെ പകരുന്ന രോഗമായതിനാൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ല വെക്ടർ കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ പ്രദേശത്ത് രോഗാണുക്കളെ വഹിക്കുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

കക്കൂസ് സ്ലാബുകളിലെ വിടവുകൾ അടയ്ക്കാനും ഗ്യാസ് പൈപ്പുകളിൽ നെറ്റ് സ്ഥാപിക്കാനും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി. കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാനുള്ള നടപടികളും ആരംഭിച്ചു.

കഴിഞ്ഞ വർഷം ഇതേ പ്രദേശത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ വെസ്റ്റ് നൈൽ ബാധിച്ച് 24 വയസ്സുള്ള യുവതി മരിച്ചിരുന്നു. ഇതിന് പിന്നാലെ ജപ്പാൻ ജ്വരം കൂടി റിപ്പോർട്ട് ചെയ്തത് വലിയ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.

പ്രദേശത്തെ സാഹചര്യം ഗൗരവകരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ അറിയിച്ചു. മെയ് ഏഴിന് ചേരുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പകർച്ചവ്യാധി പ്രതിരോധം പ്രത്യേക അജണ്ടയായി ചർച്ച ചെയ്യും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊതുക് നശീകരണ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Story Summary: Two cases of Japanese Encephalitis have been confirmed in Kannamangalam Panchayat, Malappuram district. The patients, aged 60 and 70, are from Wards 17 and 21. While one has recovered, the other is in critical condition. Health officials found disease-carrying mosquitoes in the area and have intensified prevention measures, including fever surveys and source destruction. A special panchayat meeting is scheduled for May 7 to discuss the situation.

WhatsApp Channel Banner

Latest updates

പിടികൂടുന്ന തെരുവ് നായകളെ കൊല്ലുന്നുവെന്ന് ആരോപണം: തിരുവനന്തപുരം കോർപ്പറേഷനെതിരെ...

തിരുവനന്തപുരം: നഗരത്തിലെ തെരുവ് നായ്ക്കളെ നിയമവിരുദ്ധമായി പിടികൂടി കൊന്നൊടുക്കുകയാണെന്നും വിജനമായ സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുകയാണെന്നും ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മൃഗസംരക്ഷണ പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം. കോർപ്പറേഷൻ ഭരണസമിതിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയും...

മെസ്സിയെ തടയുക വലിയൊരു വെല്ലുവിളി; അർജന്റീനയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിന്...

ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടുമ്പോൾ ലയണൽ മെസ്സിയെ തടയുക എന്നത് വലിയൊരു വെല്ലുവിളിയാണെന്ന് സ്പാനിഷ് മധ്യനിര താരം മൈക്കൽ മെറിനോ. ഫൈനലിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്...

ചോദ്യപേപ്പർ മാറി നൽകി: PSC പത്താം ക്ലാസ് തല...

തിരുവനന്തപുരം: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, സ്റ്റോർമാൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് കേരള പി.എസ്.സി നടത്താനിരുന്ന പത്താം ക്ലാസ് യോഗ്യതയുള്ള പ്രാഥമിക പരീക്ഷ അവസാന നിമിഷം റദ്ദാക്കി. ശനിയാഴ്ച രാവിലെയും...

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു: യൂട്യൂബർ ചെകുത്താന് മർദ്ദനം, 5...

കൊച്ചി: യൂട്യൂബർ 'ചെകുത്താൻ' എന്ന് വിളിക്കപ്പെടുന്ന അജു അലക്‌സിന് നേരെ കൊച്ചി ഇടപ്പള്ളിയിൽ വെച്ച് ആക്രമണം. നടൻ മോഹൻലാലിനെയും അദ്ദേഹത്തിന്റെ ആരാധകരെയും സോഷ്യൽ മീഡിയയിലൂടെ നിരന്തരം അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.(Youtuber Chekuthan Aju...

വൈദ്യുതി പ്രതിസന്ധി: 200 മെഗാവാട്ട് വാങ്ങാൻ KSEBക്ക് റെഗുലേറ്ററി...

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി 200 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ബോർഡ് സമർപ്പിച്ച ഹ്രസ്വകാല കരാറിനാണ് കമ്മീഷൻ...

DON'T MISS

ഡൽഹി വിമാനത്താവളത്തിൽ ഹൃദയം തൊടുന്ന കാഴ്ച; ആദ്യമായി വിമാനത്തിൽ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ബംഗളൂരു സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ റിയാസ് ചെയ്ത ചെറിയൊരു സഹായം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു (Delhi Airport Viral Video). വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ്...

പ്രേതമുണ്ടോ എന്ന് പരിശോധിക്കാൻ ഒരു രാത്രി താമസിക്കാം; പ്രേതവീട്ടിൽ...

ജപ്പാനിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ഇപ്പോൾ വിചിത്രമായ ഒരു തൊഴിൽ തരംഗമായി മാറിയിരിക്കുന്നു. അസ്വാഭാവിക മരണങ്ങളോ ദാരുണമായ സംഭവങ്ങളോ നടന്ന, ജപ്പാനിൽ 'ജിക്കോ ബുക്കൻ' എന്ന് വിളിക്കപ്പെടുന്ന വീടുകളിൽ ഒരു രാത്രി തങ്ങാൻ...

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...