ആലപ്പുഴ: ഇറാനിയൻ കപ്പലിലെ ദുരിതപർവ്വം പിന്നിട്ട് ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ ഒടുവിൽ മാതൃനാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ജെറിനെ വികാരാധീനരായ മാതാപിതാക്കൾ ചേർന്ന് സ്വീകരിച്ചു. ഇറാനിൽ താൻ അനുഭവിച്ചത് അതീവ ഗുരുതരമായ സാഹചര്യങ്ങളായിരുന്നുവെന്ന് ജെറിൻ പ്രതികരിച്ചു.(Alappuzha native Jerin returns home from Iran ship rescue)
ഇറാനിയൻ കപ്പലിൽ എൻജിൻ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ജെറിൻ. ജെറിൻ അടക്കം 12 മലയാളികൾ ഇത്തരത്തിൽ കപ്പലിൽ കുടുങ്ങിക്കിടക്കുന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ജോലിക്ക് എത്തിച്ച ഏജൻസിയോ കപ്പൽ കമ്പനിയോ യാതൊരു വിധ സഹായവും നൽകാതെ കൈമലർത്തിയതോടെ ജെറിന്റെ കുടുംബം വലിയ ആശങ്കയിലായിരുന്നു.
ഒടുവിൽ ഇന്ത്യൻ എംബസിയുടെയും കെ.സി. വേണുഗോപാൽ എം.പിയുടെയും സജീവ ഇടപെടലുകളെത്തുടർന്നാണ് ജെറിന്റെ മടക്കം സാധ്യമായത്. തനിക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവരോടും ജെറിൻ നന്ദി രേഖപ്പെടുത്തി.
Story Summary
Jerin, a native of Alappuzha who was stranded on an Iranian ship, has safely returned home via Nedumbassery airport. He credited his rescue to the timely intervention of the Indian Embassy and MP K.C. Venugopal after facing critical conditions abroad.

