മലപ്പുറം: രണ്ടത്താണിയിൽ അയൽവാസിയുടെ വീട്ടിലെ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു (Randathani Child Death). രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അറ്റകുറ്റപ്പണികൾക്കായി അയൽവാസിയുടെ വീട്ടിൽ അഴിച്ചു വെച്ചിരുന്ന ഇരുമ്പ് ഗേറ്റിൽ കുട്ടി കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗേറ്റ് പെട്ടെന്ന് മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകുന്നേരത്തോടെ മൃതദേഹം കബറടക്കി. മാസിന്റെ വിയോഗം രണ്ടത്താണി ഗ്രാമത്തിന് വലിയ നോവായി മാറിയിരിക്കുകയാണ്.
Story Summary: A five-year-old boy, Muhammad Masin, died in Randathani, Malappuram, after an iron gate fell on him. The accident occurred on Friday evening while the child was climbing on a gate that had been detached for repair at a neighbor’s house. After completing post-mortem procedures, the body was buried on Saturday.

