Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeKeralaകുണ്ടറയിൽ കിണർ നിർമ്മാണത്തിനിടെ അപകടം: 120 അടി താഴ്ചയിൽ കുടുങ്ങിയ തൊഴിലാളിയെ...

കുണ്ടറയിൽ കിണർ നിർമ്മാണത്തിനിടെ അപകടം: 120 അടി താഴ്ചയിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി | Well

🎙️ Latest Podcast

കൊല്ലം: കുണ്ടറ വെള്ളിമണ്ണിൽ കിണർ നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ ഉള്ളിൽപ്പെട്ട തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്. 120 അടി താഴ്ചയുള്ള കിണറിലായിരുന്നു അപകടം.(Accident during well construction in Kollam, Fire force rescues worker trapped 120 feet deep)

കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലെ കിണറിലായിരുന്നു സംഭവം. റിംഗ് ഇറക്കിയുള്ള കിണർ നിർമ്മാണമാണ് ഇവിടെ നടന്നിരുന്നത്. താഴ്ഭാഗത്ത് മണ്ണ് ഇടിഞ്ഞതിനെത്തുടർന്ന് ദാവൂദ് കിണറിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് യൂണിറ്റ് രക്ഷാപ്രവർത്തനം നടത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.