Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala
HomeCrimeവിവാഹത്തിന് മണ്ഡപത്തിലേക്ക് പുറപ്പെട്ട വരനെ വെടിവച്ചു കൊന്നു: നടുങ്ങി ഉത്തർപ്രദേശ് |...

വിവാഹത്തിന് മണ്ഡപത്തിലേക്ക് പുറപ്പെട്ട വരനെ വെടിവച്ചു കൊന്നു: നടുങ്ങി ഉത്തർപ്രദേശ് | Groom shot dead

🎙️ Latest Podcast

ജോൻപൂർ: വിവാഹ മണ്ഡപത്തിലേക്ക് പുറപ്പെട്ട 27-കാരനായ വരനെ അജ്ഞാതരായ അക്രമികൾ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ജോൻപൂരിൽ വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സരായ് ഖ്വാജ പോലീസ് സ്റ്റേഷൻ പരിധിയിലെ ബദൗർ ഗ്രാമവാസിയായ ആസാദ് ബിന്ദ് ആണ് കൊല്ലപ്പെട്ടത്.(Groom shot dead as he left for wedding hall in Uttar Pradesh)

ഖേതസരായ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബിബിപൂർ ഗ്രാമത്തിന് സമീപത്ത് വെച്ചാണ് അക്രമം നടന്നത്. ആസാദും ബന്ധുക്കളും വിവാഹഘോഷയാത്രയായി പോകുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച സംഘം വരൻ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തുകയായിരുന്നു.

വാഹനത്തെ മറികടന്ന് എത്തിയ അക്രമികൾ ആസാദിന് നേരെ തുരുതുരാ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ ഉടൻ തന്നെ ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൃത്യത്തിന് ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. അക്രമികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ റെയ്ഡുകൾ നടക്കുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.