HomeKeralaസംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം: ആലപ്പുഴ സ്വദേശിയായ നഴ്സിന് ജീവൻ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം: ആലപ്പുഴ സ്വദേശിയായ നഴ്സിന് ജീവൻ നഷ്ടമായി | Amoebic encephalitis

🎙️ Latest Podcast

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.(Another death from amoebic encephalitis in the state, A nurse from Alappuzha lost her life)

അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകളാണ് ആര്യ. നഴ്സായി ജോലി ചെയ്തിരുന്ന ആര്യ വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിനായി ബംഗളൂരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ഏകദേശം ഒരു മാസം മുൻപാണ് ആര്യയ്ക്ക് ആദ്യമായി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

തുടക്കത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.പിന്നീട് രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.