Description
Digital Voice of Kerala
Friday, May 1, 2026

Digital Voice of Kerala
HomeKeralaവെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: കൈകൾ ചേർത്തു...

വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: കൈകൾ ചേർത്തു കെട്ടിയ നിലയിൽ | Hanging

🎙️ Latest Podcast

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിൻ, ഒരു യുവതി എന്നിവരെയാണ് പാറയ്ക്ക് താഴെയുള്ള ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. (Man and woman were found hanging, their hands were tied together)

പരസ്പരം ഓരോ കൈകൾ വീതം ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇന്ന് വൈകുന്നേരം പാറമുകൾ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളായ യുവാക്കളാണ് റബ്ബർ മരത്തിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങിനിൽക്കുന്ന മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ താഴെയെത്തി യാത്രക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

പോത്തൻകോട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മരിച്ചവർ കമിതാക്കളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.