തിരുവനന്തപുരം: കന്യാകുമാരി സന്ദർശനത്തിനെത്തിയ കോട്ടയം കിടങ്ങൂർ സ്വദേശികളായ സഹോദരിമാരുടെ മൃതദേഹങ്ങൾ കടൽ മേഖലയിൽ കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന ആൻ ഫിലിപ്പ്, മീര ഫിലിപ്പ് എന്നിവരാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇവർ നാട്ടിലെത്തിയത്.(Bodies of missing sisters from Kottayam found in Kanyakumari coastal area)
മധുര, രാമേശ്വരം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ഏപ്രിൽ 26-ന് വൈകുന്നേരമാണ് ഇരുവരും കന്യാകുമാരിയിൽ എത്തിയത്. അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഹോട്ടലിൽ നിന്നും പുറത്തുപോയ ഇവർ രണ്ട് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഹോട്ടൽ അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് മത്സ്യബന്ധനം കഴിഞ്ഞെത്തിയ തൊഴിലാളികളാണ് കടലിൽ മൃതദേഹങ്ങൾ കണ്ടത്. പോലീസിനോടൊപ്പം ചേർന്ന് മത്സ്യത്തൊഴിലാളികൾ തന്നെയാണ് മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്.

