തിരുവനന്തപുരം: സൈബർ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ ജാമ്യത്തിൽ കഴിയുന്ന രാഹുൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നത്.(Survivor defamation case, Court rejects plea against Rahul Easwar)
ജാമ്യ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. അന്വേഷണ സംഘം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആരോപണങ്ങൾ സാക്ഷ്യപ്പെടുത്തുന്ന തെളിവുകളുടെ അഭാവത്തിലാണ് ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയത്. ചില ഉന്നതർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കങ്ങളെന്ന് രാഹുൽ ഈശ്വർ വാദിച്ചു.

