ബെംഗളൂരു: റിമോട്ട് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് സജീവമാകുന്നു. ക്ലൗഡ്ഫ്ലെയർ വെരിഫിക്കേഷൻ എന്ന വ്യാജേന ഉദ്യോഗാർത്ഥികളുടെ കമ്പ്യൂട്ടറുകളിൽ മലീഷ്യസ് കമാൻഡുകൾ പ്രവർത്തിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത് (Fake Job Interview Scam Cloudflare) . ഒരു ടെക് പ്രൊഫഷണൽ തന്നെയാണ് തനിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
‘Criptoro’ എന്ന കമ്പനിയിലെ ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥിയെയാണ് തട്ടിപ്പുകാർ സമീപിച്ചത്. പ്രൊഫഷണലായ ഇന്റർവ്യൂ നടപടികൾക്ക് ശേഷം ഇവർ ഒരു ചാറ്റ് ലിങ്ക് അയച്ചു നൽകി. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ലഭിച്ച പേജ് ക്ലൗഡ്ഫ്ലെയർ വെരിഫിക്കേഷന്റേതിന് സമാനമായിരുന്നു. മനുഷ്യനാണോ എന്ന് ഉറപ്പുവരുത്താൻ കീബോർഡിലെ Windows + R, തുടർന്ന് Ctrl + V, ശേഷം Enter എന്നിവ അമർത്താൻ ആവശ്യപ്പെട്ടു. ഈ പ്രക്രിയയിലൂടെ തട്ടിപ്പുകാർ നേരത്തെ കോപ്പി ചെയ്തുവെച്ചിരുന്ന അപകടകരമായ കമാൻഡുകൾ ഉദ്യോഗാർത്ഥിയുടെ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിച്ചു. ഇതിലൂടെ സിസ്റ്റത്തിലെ പാസ്‌വേഡുകളും വ്യക്തിഗത വിവരങ്ങളും ചോർത്താൻ തട്ടിപ്പുകാർക്ക് സാധിക്കും.
യഥാർത്ഥ ക്ലൗഡ്ഫ്ലെയർ വെരിഫിക്കേഷനിൽ ഒരിക്കലും കീബോർഡ് ഷോർട്ട്ട്കട്ടുകൾ ഉപയോഗിക്കാൻ ആവശ്യപ്പെടില്ലെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ ഉടൻ തന്നെ പാസ്‌വേഡുകൾ മാറ്റണമെന്നും കമ്പ്യൂട്ടർ സ്കാൻ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
Got scammed during a fake job interview
by
u/Aromatic_Catch6291 in
recruitinghell
Summary: A tech professional shared a warning about a sophisticated job scam where fraudsters used a fake Cloudflare verification page during a remote interview process. Victims are tricked into executing malicious commands via keyboard shortcuts (Windows + R, Ctrl + V), which installs info-stealing malware on their systems. Experts warn that legitimate verification services never require such actions and advise job seekers to be vigilant against suspicious technical requests during interviews.

