Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKerala Assembly Election 2026കേരളം ആർക്കൊപ്പം?: എക്സിറ്റ് പോളുകളിൽ UDF മുന്നേറ്റം; NDA അക്കൗണ്ട് തുറക്കുമെന്ന്...

കേരളം ആർക്കൊപ്പം?: എക്സിറ്റ് പോളുകളിൽ UDF മുന്നേറ്റം; NDA അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം | Exit polls

🎙️ Latest Podcast

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന സൂചന നൽകി എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവന്ന ഒൻപത് പ്രമുഖ സർവേകളിൽ ഭൂരിഭാഗവും യു.ഡി.എഫ് ഭരണമാണ് പ്രവചിക്കുന്നത്. അതേസമയം, എൻ.ഡി.എ കേരളത്തിൽ നിർണ്ണായക സീറ്റുകൾ നേടുമെന്ന പ്രവചനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.(UDF ahead in exit polls; Prediction that NDA will open its account)

എല്ലാ സർവേകളും എൻ.ഡി.എ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമാക്കുന്നു. ഇതിൽ പീപ്പിൾ ഇൻസൈറ്റ് നൽകുന്ന കണക്കുകൾ അവിശ്വസനീയമാണ്. കേരളത്തിൽ എൻ.ഡി.എ 10 മുതൽ 14 സീറ്റുകൾ വരെ നേടുമെന്നാണ് ഈ ഏജൻസിയുടെ പ്രവചനം. ടൈംസ് നൗ ജെ.വി.സി സർവേ 3 മുതൽ 7 സീറ്റുകൾ വരെ എൻ.ഡി.എയ്ക്ക് ലഭിക്കുമെന്ന് പറയുന്നു.

മാട്രിസ്: 03 – 05 സീറ്റുകൾ

പി മാർക്ക്: 01 – 04 സീറ്റുകൾ

വോട്ട് വൈബ്: 00 – 04 സീറ്റുകൾ

ആക്സിസ് മൈ ഇന്ത്യ: 00 – 03 സീറ്റുകൾ

ചാണക്യ സ്ട്രാറ്റജീസ്: 01 – 03 സീറ്റുകൾ

വിവിധ ഏജൻസികൾ പ്രവചിക്കുന്ന സീറ്റ് നില താഴെ പറയുന്ന രീതിയിലാണ്:

ടൈംസ് നൗ ജെ.വി.സി: യു.ഡി.എഫ് (72-84), എൽ.ഡി.എഫ് (52-61), എൻ.ഡി.എ (03-04).

ആക്സിസ് മൈ ഇന്ത്യ: യു.ഡി.എഫ് (72-80), എൽ.ഡി.എഫ് (49-62), എൻ.ഡി.എ (00-03).

മാട്രിസ്: യു.ഡി.എഫ് (70-75), എൽ.ഡി.എഫ് (60-65), എൻ.ഡി.എ (03-05).

പീപ്പിൾസ് പൾസ്: യു.ഡി.എഫ് (75-85), എൽ.ഡി.എഫ് (55-65), എൻ.ഡി.എ (00-03).

പി മാർക്ക്: യു.ഡി.എഫ് (71-79), എൽ.ഡി.എഫ് (62-69), എൻ.ഡി.എ (01-04).

ജേർണോ മിറർ: യു.ഡി.എഫ് (65-80), എൽ.ഡി.എഫ് (55-65), എൻ.ഡി.എ (00-05).

പീപ്പിൾ ഇൻസൈറ്റ്: യു.ഡി.എഫ് (66-76), എൽ.ഡി.എഫ് (58-68), എൻ.ഡി.എ (10-14).

ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകൾ പ്രകാരം യു.ഡി.എഫ് 44 ശതമാനം വോട്ട് വിഹിതം നേടുമ്പോൾ എൽ.ഡി.എഫ് 39 ശതമാനത്തിൽ ഒതുങ്ങും. എൻ.ഡി.എ 14 ശതമാനം വോട്ട് വിഹിതം നേടുമെന്നാണ് പ്രവചനം. ഇത് ഇടത്-വലത് മുന്നണികളുടെ വോട്ട് ബാങ്കിൽ എൻ.ഡി.എ വലിയ വിള്ളലുണ്ടാക്കി എന്നതിന്റെ സൂചനയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.