Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaമിൽമ പാലിന് ലിറ്ററിന് 4 രൂപ കൂടും: ഡയറക്ടർ ബോർഡ് യോഗത്തിൽ...

മിൽമ പാലിന് ലിറ്ററിന് 4 രൂപ കൂടും: ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, തീയതി തീരുമാനിക്കുന്നത് പെരുമാറ്റച്ചട്ടം അവസാനിച്ചതിന് ശേഷം | Milma

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് പ്രാഥമിക തീരുമാനം. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആവശ്യമെങ്കിലും സർക്കാർ നാല് രൂപയുടെ വർധനയ്ക്കാണ് അനുമതി നൽകിയത്.(Milma milk price to increase by Rs 4 per liter, Recommendation in board of directors meeting)

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അന്തിമ പ്രഖ്യാപനം ഉടനുണ്ടാവില്ല. പെരുമാറ്റച്ചട്ടം അവസാനിച്ചാലുടൻ തീയതിയുടെ കാര്യത്തിൽ തീരുമാനം ടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി ലഭിക്കുകയാണെങ്കിൽ മെയ് 1 മുതൽ തന്നെ പുതുക്കിയ വില പ്രാബല്യത്തിൽ കൊണ്ടുവന്നേക്കും.

പാൽ ഉൽപാദന ചെലവ് വർധിച്ച സാഹചര്യത്തിൽ വില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖലാ യൂണിയനുകൾ ദീർഘനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. തെരഞ്ഞെടുപ്പ് സാഹചര്യമായതിനാൽ സർക്കാർ ആദ്യം അനുമതി നൽകിയിരുന്നില്ലെങ്കിലും മിൽമയുടെയും കർഷകരുടെയും നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ വില വർധിപ്പിക്കാൻ പച്ചക്കൊടി കാട്ടുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.