സിംഗപ്പൂർ: 2030-ഓടെ ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം യാഥാർത്ഥ്യമാകുമെന്ന് വോയേജർ സ്പേസ് ചെയർമാനും സിഇഒയുമായ ഡിലൻ ടെയ്‌ലർ (Humans on Moon by 2030). സിംഗപ്പൂരിൽ നടന്ന സിഎൻബിസി കോൺവർജ് ലൈവ് (CNBC’s CONVERGE LIVE) ചർച്ചയിലാണ് അദ്ദേഹം ഈ ആവേശകരമായ വെളിപ്പെടുത്തൽ നടത്തിയത്. 2028-ഓടെ തന്നെ ചന്ദ്രനിൽ ഒരു ലൂണാർ ബേസിന്റെ പ്രാഥമിക ഘടകങ്ങൾ പ്രവർത്തനസജ്ജമായേക്കും.
ചന്ദ്രനിലെ ആദ്യകാല താമസസ്ഥലങ്ങൾ മടക്കിവെക്കാവുന്നതും എന്നാൽ ചന്ദ്രോപരിതലത്തിൽ എത്തിയാൽ വികസിക്കുന്നതുമായ ‘ഇൻഫ്ലേറ്റബിൾ ഹാബിറ്റാറ്റുകൾ’ ആയിരിക്കും. ഭൂമിയിൽ നിന്ന് കുറഞ്ഞ സ്ഥലസൗകര്യത്തിൽ കൊണ്ടുപോകാവുന്ന ഇവ ചന്ദ്രനിലെത്തിയാൽ 20 മടങ്ങ് വരെ വലിപ്പത്തിൽ വികസിപ്പിക്കാൻ സാധിക്കും. 2030-കളുടെ തുടക്കത്തിൽ ഭൂമിയിൽ നിന്ന് നോക്കിയാൽ ചന്ദ്രനിൽ മനുഷ്യർ വസിക്കുന്നതിന്റെ വെളിച്ചം കാണാൻ സാധിക്കുമെന്ന് ടെയ്‌ലർ പറഞ്ഞു. വെറും സന്ദർശനം എന്നതിലുപരി അവിടെ സ്ഥിരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും.
ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി വോയേജർ സ്പേസ് ‘മാക്സ് സ്പേസ്’ എന്ന കമ്പനിയുമായി സഹകരിച്ച് ദശലക്ഷക്കണക്കിന് ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയ്ക്ക് മുൻപേ ചന്ദ്രനിൽ ആധിപത്യം സ്ഥാപിക്കാനായി അമേരിക്കൻ കോൺഗ്രസ് ‘നാസ ഓതറൈസേഷൻ ആക്ട് 2026’ (NASA Authorization Act of 2026) പരിഗണനയിൽ എടുത്തിട്ടുണ്ട്. സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ തുടങ്ങിയ മുൻനിര കമ്പനികളും ചന്ദ്രനിൽ നഗരങ്ങൾ കെട്ടിപ്പടുക്കാനുള്ള തീവ്രശ്രമത്തിലാണ്. അതിശക്തമായ റേഡിയേഷൻ, കഠിനമായ ചൂടും തണുപ്പും, മൂർച്ചയേറിയ ചന്ദ്രനിലെ പൊടിപടലങ്ങൾ എന്നിവയെ അതിജീവിക്കാൻ ശേഷിയുള്ള അത്യാധുനിക ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളാണ് ഈ പദ്ധതിയോടൊപ്പം വികസിപ്പിക്കുന്നത്.
Summary: Living on the Moon could become a reality by 2030, according to Voyager CEO Dylan Taylor. Speaking in Singapore, Taylor noted that inflatable habitats, which expand up to 20 times their size, will likely serve as early lunar bases starting in 2028. Driven by US government funding and competition with China, companies like SpaceX and Blue Origin are also accelerating plans for a permanent lunar presence.

