തിരുവനന്തപുരം: നെട്ടയം സംഘർഷത്തിന്റെ തുടർച്ചയായി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ ജനപ്രതിനിധികൾക്ക് പോലീസ് നോട്ടീസ്. ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാർ എന്നിവർക്കാണ് നാളെ സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാൻ നിർദ്ദേശം നൽകി നോട്ടീസ് നൽകിയത്.(Station March, Police notice to Deputy Mayor and Councilors)
മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ കേസിൽ അഞ്ചാം പ്രതിയാണ്. ഇവർക്ക് നോട്ടീസ് നൽകാനായി പോലീസ് വീട്ടിലെത്തിയെങ്കിലും അവർ നിലവിൽ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് കൈമാറാനായില്ല. ശ്രീലേഖ ടൂറിലാണെന്നാണ് വീട്ടുകാർ പോലീസിനെ അറിയിച്ചത്. പ്രതിഷേധത്തിനിടെ പോലീസിനെതിരെ ശ്രീലേഖ നടത്തിയ “പോടാ പുല്ലേ” എന്ന പരാമർശം വലിയ വിവാദമായിരുന്നു.
പോലീസിനെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ നിന്ന് തടസ്സപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനുമാണ് ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

