Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaസ്ത്രീകൾ തനിച്ചുള്ള വീടുകളിലെത്തി ലൈംഗിക അതിക്രമം, നഗ്നതാ പ്രദർശനവും; ചെറുതുരുത്തിയിൽ യുവാവ്...

സ്ത്രീകൾ തനിച്ചുള്ള വീടുകളിലെത്തി ലൈംഗിക അതിക്രമം, നഗ്നതാ പ്രദർശനവും; ചെറുതുരുത്തിയിൽ യുവാവ് പിടിയിൽ | Cheruthuruthy Crime News

🎙️ Latest Podcast

തൃശൂർ: ചെറുതുരുത്തിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളോട് മോശമായി പെരുമാറുകയും ലൈംഗിക അതിക്രമം കാണിക്കുകയും ചെയ്തിരുന്ന ഷൊർണ്ണൂർ മുണ്ടക്കോട്ടുകുറിശി സ്വദേശി സുനീർ പിടിയിലായി (Cheruthuruthy Crime News). കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്കെതിരെ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിരുന്നത്. വീടുകളിൽ സ്ഥലം വിൽക്കാനുണ്ടോ എന്ന് അന്വേഷിച്ചാണ് പ്രതി എത്തുന്നത്. സ്ത്രീകൾ തനിച്ചാണെന്ന് ഉറപ്പുവരുത്തിയാൽ ഉടൻ പാന്റിന്റെ സിബ്ബൂരി ലൈംഗിക അതിക്രമം കാണിക്കും. വിജനമായ റോഡുകളിലൂടെ സ്ത്രീകൾ തനിച്ച് നടന്നുപോകുമ്പോൾ ബൈക്കിലെത്തി സമാനരീതിയിൽ പെരുമാറുന്നതും ഇയാളുടെ രീതിയായിരുന്നു. സ്ത്രീകൾ ബഹളം വെച്ചാൽ ഉടൻ ബൈക്കിൽ രക്ഷപ്പെടും.

പരാതികൾ വർധിച്ചതോടെ ചെറുതുരുത്തി സിഐ രാജേന്ദ്രൻ നായർ, എസ്ഐ ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. അഡീഷണൽ എസ്ഐ സതീഷ് കുമാർ, പോലീസുകാരായ വിനീത് മോൻ, ലിജോ വാഴപ്പിള്ളി, പ്രിൻസ്, ഉഷ, സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതി ഇതിനുമുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Summary: A 43-year-old man named Suneer from Shoranur was arrested in Cheruthuruthy, Thrissur, for multiple counts of sexual harassment. The accused used the pretext of inquiring about land sales to enter houses and target women staying alone. He also harassed women on isolated roads while traveling on his bike. Following several complaints, the Cheruthuruthy police identified the suspect through CCTV footage and arrested him under the directions of the Kunnamkulam ACP.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.