Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKerala'ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പു വരുത്തിയിട്ടുണ്ട്, കണ്ണൂരിലെ ആക്രമണത്തിൽ സത്യം പുറത്തുവരും':...

‘ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പു വരുത്തിയിട്ടുണ്ട്, കണ്ണൂരിലെ ആക്രമണത്തിൽ സത്യം പുറത്തുവരും’: ആരോഗ്യമന്ത്രി വീണാ ജോർജ് | Anti-venom

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക നിലനിൽക്കെ, പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ ആന്റി വെനം ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പുകടി മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.(Anti-venom has been ensured in hospitals, says Health Minister Veena George)

വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചിരുന്നുവെന്ന് മന്ത്രി അറിയിച്ചു. ഡിസംബർ വരെ ആറുലക്ഷം പേർ ആന്റി റാബിസ് വാക്സിനേഷൻ എടുത്തതായും, അവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമം നടന്നിട്ടില്ലെന്ന തന്റെ മൊഴിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിനിടെ ഉണ്ടായത് ഉന്തും തള്ളും മാത്രമാണെന്ന് താൻ പറഞ്ഞതായി വാർത്ത നൽകിയത് മാധ്യമങ്ങളാണെന്നും ഇപ്പോൾ അത് തിരുത്തിപ്പറയുന്നതും മാധ്യമങ്ങൾ തന്നെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തനിക്കെതിരായ ആക്രമണത്തിൽ സത്യം പുറത്തുവരുമെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. മെയ് നാലാം തീയതി പുറത്തുവരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന് “നാലാം തീയതി കാണാം” എന്നായിരുന്നു മന്ത്രിയുടെ ചുരുങ്ങിയ മറുപടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.