Description
Digital Voice of Kerala
Tuesday, April 28, 2026

Digital Voice of Kerala
HomeKeralaകോൺഗ്രസിലെ മുഖ്യമന്ത്രി പോരിനിടെ രമേശ് ചെന്നിത്തല ഡൽഹിയിൽ: ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും...

കോൺഗ്രസിലെ മുഖ്യമന്ത്രി പോരിനിടെ രമേശ് ചെന്നിത്തല ഡൽഹിയിൽ: ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും | Ramesh Chennithala

🎙️ Latest Podcast

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിരിക്കെയാണ് ഈ നീക്കം.(Ramesh Chennithala in Delhi amid Congress’ CM dispute, May meet Kharge)

മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ചെന്നിത്തല ഡൽഹിയിലെത്തിയത്. നിലവിൽ രാഹുൽ ഗാന്ധി ഡൽഹിയിലില്ലാത്തതിനാൽ, മല്ലികാർജുൻ ഖർഗെയെ കണ്ട് കേരളത്തിലെ നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം ധരിപ്പിച്ചേക്കും. തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദത്തെച്ചൊല്ലി പാർട്ടിയിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് മുറുകുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് ഈ നീക്കം.

അതേസമയം, കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് കോൺഗ്രസ് ഫാമിലി എന്ന പേരിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. പിആർ വർക്കിന്റെ ബലത്തിൽ മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള വി.ഡി. സതീശന്റെ നീക്കം നടക്കില്ലെന്ന് ഫ്ലക്സിൽ പറയുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.