കൊച്ചി: നടൻ ഷിയാസ് കരീമിനെതിരെ മറ്റൊരു പീഡന പരാതി കൂടി രജിസ്റ്റർ ചെയ്തു (Shiyas Kareem News). വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നുമാണ് യുവതിയുടെ പരാതി. കൊച്ചിയിലെ ജിം ബിസിനസ്സിലും മറ്റും പങ്കാളിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 65 ലക്ഷത്തോളം രൂപ ഷിയാസ് തട്ടിയെടുത്തതായി യുവതി ആരോപിക്കുന്നു.
2023-ൽ സോഷ്യൽ മീഡിയ വഴിയാണ് ഷിയാസിനെ പരിചയപ്പെട്ടത്. 2024-ൽ കൊച്ചിയിലെയും കോഴിക്കോട്ടെയും വിവിധ ഹോട്ടലുകളിൽ വെച്ച് പീഡിപ്പിച്ചു.കൊച്ചിയിൽ ജിം തുടങ്ങാനെന്നും കോഴിക്കോട്ട് സ്ഥലം വാങ്ങാനെന്നും പറഞ്ഞ് വിവിധ ഘട്ടങ്ങളിലായി 65 ലക്ഷം രൂപ കൈക്കലാക്കി. ഷിയാസ് വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചായിരുന്നു ബന്ധം.
പണം തിരികെ ചോദിച്ചപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പോൺ സൈറ്റുകളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഷിയാസിന്റെ സുഹൃത്ത് ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.ഷിയാസ് കരീമിനെതിരെ എത്തുന്ന രണ്ടാമത്തെ പീഡന പരാതിയാണിത്. നേരത്തെ കാസർഗോഡ് സ്വദേശിനിയായ ജിം ട്രെയിനറുടെ പരാതിയിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടിയിരുന്നു. ആ കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് പുതിയ പരാതി ഉയർന്നിരിക്കുന്നത്.
പരാതിയിൽ പാലാരിവട്ടം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ ഷിയാസിന്റെയും ബന്ധപ്പെട്ടവരുടെയും മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.
Story Summary: Actor and reality show star Shiyas Kareem faces a fresh complaint of sexual exploitation and financial fraud. A Kochi-based woman alleged that Shiyas cheated her of ₹65 lakh under the pretext of business partnerships and marriage, hiding his marital status. She also claimed he threatened to leak private clips on porn sites if she demanded her money back. This is the second such case against Shiyas, who was previously arrested in a similar complaint filed by a gym trainer from Kasaragod.

